നെല്ലിയാമ്പതി കാണാനെത്തി; വ്യൂ പോയിന്റിൽ നിന്ന് മൂവായിരം അടി താഴ്ചയിലേക്ക് രണ്ട് യുവാക്കൾ വീണു; തിരച്ചിൽ

നെല്ലിയാമ്പതി കാണാനെത്തി; വ്യൂ പോയിന്റിൽ നിന്ന് മൂവായിരം അടി താഴ്ചയിലേക്ക് രണ്ട് യുവാക്കൾ വീണു; തിരച്ചിൽ
നെല്ലിയാംപതി/ ചിത്രം കേരള ടൂറിസം വകുപ്പിന്റെ സൈറ്റിൽ നിന്ന്
നെല്ലിയാംപതി/ ചിത്രം കേരള ടൂറിസം വകുപ്പിന്റെ സൈറ്റിൽ നിന്ന്

പാലക്കാട്: വിനോദ സഞ്ചാരകേന്ദ്രമായ പാലക്കാട്  നെല്ലിയാമ്പതി കാണാനെത്തിയ രണ്ടു യുവാക്കളെ വ്യൂ പോയിന്റിൽ നിന്ന് കൊക്കയിലേക്ക് വീണ് കാണാതായി. സീതാർകുണ്ട് വ്യൂ പോയിന്റിൽ നിന്നാണ് യുവാക്കൾ കൊക്കയിലേക്ക് വീണത്. 

ഒറ്റപ്പാലം, മേലൂർ സ്വദേശി സന്ദീപ്, കോട്ടായി സ്വദേശി രഘുനന്ദൻ എന്നിവരെയാണ് കാണാതായത്. മൂവായിരം അടി താഴ്ചയിൽ കൊല്ലങ്കോട് ഭാഗത്തുള്ള വന മേഖലയിലേക്കാണ് ഇരുവരും വീണത്. കാൽവഴുതിയ സന്ദീപിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രഘുനന്ദനും വീണത്. 

ബംഗളൂരുവിൽ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന സുഹൃത്തുക്കളുമായാണ് ഇരുവരും  നെല്ലിയാമ്പതിയിലെത്തിയത്. കാണാതായവർക്കായി പൊലീസ്, വനം, അഗ്നിശമന വിഭാഗങ്ങൾ തിരച്ചിൽ തുടരുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com