രമേശ് ചെന്നിത്തലയുടെ ഭാര്യയ്ക്കും മകനും കോവിഡ്

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഭാര്യയ്ക്കും മകനും കോവിഡ് സ്ഥിരീകരിച്ചു
രമേശ് ചെന്നിത്തല ഫയല്‍ ചിത്രം
രമേശ് ചെന്നിത്തല ഫയല്‍ ചിത്രം

തിരുവനന്തപുരം:  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഭാര്യയ്ക്കും മകനും കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ചെന്നിത്തല നിരീക്ഷണത്തില്‍പോയി. ചൊവ്വാഴ്ച നടത്തിയ പരിശോധനയിലാണ് ഇരുവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്.

ഇന്നലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരനും കവി സുഗതകുമാരിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുവരും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സുഗതകുമാരിയുടെ ആരോഗ്യനില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com