എസ്എസ്എല്‍സി, പ്ലസ് ടു സിലബസ് വെട്ടിച്ചുരുക്കില്ല; പകരം ഓപ്ഷന്‍ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ

പകരം എല്ലാ ചോദ്യത്തിനും ഓപ്ഷന്‍ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തും. ഇത് സംബന്ധിച്ച് കരിക്കുലം കമ്മിറ്റി ശുപാര്‍ശ നല്‍കി
ഫയല്‍ ഫോട്ടോ
ഫയല്‍ ഫോട്ടോ

കൊച്ചി: എസ്എസ്എല്‍എസി, പ്ലസ് ടു പരീക്ഷകള്‍ക്കുള്ള സിലബസ് വെട്ടിച്ചുരുക്കില്ല. പകരം എല്ലാ ചോദ്യത്തിനും ഓപ്ഷന്‍ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തും. ഇത് സംബന്ധിച്ച് കരിക്കുലം കമ്മിറ്റി ശുപാര്‍ശ നല്‍കി. 

ഗ്രൂപ്പ് ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി പരീക്ഷ ആയാസരഹിതമാക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മന്ത്രിതല സമിതി കരിക്കുലം കമ്മറ്റിയുടെ ശുപാര്‍ശ പരിഗണിക്കും. ജനുവരി മുതല്‍ സ്‌കൂളുകള്‍ തുറക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. രാവിലേയും വൈകീട്ടും ബാച്ചുകളായി തിരിച്ചാവും ക്ലാസ്. 

പ്രസക്ത പാഠഭാഗങ്ങള്‍ റിവിഷന്‍ നടത്താനാവും ഈ സമയം ഉപയോഗിക്കുക. ഓരോ വിഷയത്തിലേയും പ്രസക്ത ഭാഗങ്ങള്‍ എസ് സി ഇ ആര്‍ ടി വിശദമാക്കും. പ്രസക്ത ഭാഗങ്ങളില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്കൊപ്പം പരീക്ഷയില്‍ മറ്റ് പാഠഭാഗങ്ങളില്‍ നിന്നുള്ള ചോദ്യങ്ങളും ഓപ്ഷനായി നല്‍കും. പ്രസക്തമായ പാഠഭാഗങ്ങള്‍ കൂടാതെ എല്ലാ പാഠഭാഗങ്ങളും പഠിച്ചവര്‍ക്ക് ഇത് ഉപകരിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com