തണ്ണിമത്തനിൽ നിന്ന് വെളുപ്പ്, മഞ്ഞ നിറങ്ങളിൽ ദുർ​ഗന്ധത്തോടെ പത നുരഞ്ഞു പൊന്തി; പരിഭ്രാന്തരായി വീട്ടുകാർ

തണ്ണിമത്തനിൽ നിന്ന് വെളുപ്പ്, മഞ്ഞ നിറങ്ങളിൽ ദുർ​ഗന്ധത്തോടെ പത നുരഞ്ഞു പൊന്തി; പരിഭ്രാന്തരായി വീട്ടുകാർ
പ്രതീകാത്മക ചിത്രം/ ഫയൽ
പ്രതീകാത്മക ചിത്രം/ ഫയൽ

കോട്ടയം: പുറത്തു നിന്ന് വാങ്ങിയ തണ്ണിമത്തനിൽ നിന്ന് ദുർ​ഗന്ധത്തോടെ പത നുരഞ്ഞു പൊന്തിയത് വീട്ടുകാരെ പരിഭ്രാന്തിയിലാക്കി. ചിങ്ങവനം സീയോൻ കുന്നിൽ ഡോ. അനിൽ കുര്യന്റെ വീട്ടിൽ വാങ്ങിയ തണ്ണിമത്തനിൽ നിന്നാണ് വെളുത്ത നിറത്തിൽ പത പൊങ്ങിയത്. 

കഴിഞ്ഞ ദിവസം ഓട്ടോറിക്ഷയിൽ വിൽപന നടത്തുന്ന ആളിൽ നിന്നാണു കിലോ 20 രൂപയ്ക്ക് ഇത് വാങ്ങിയത്. കഴുകി സൂക്ഷിച്ച തണ്ണിമത്തനിൽ കഴിഞ്ഞ ദിവസം രാവിലെയാണ് മാറ്റം കണ്ടു തുടങ്ങിയത്.

രാസപദാർഥത്തിൽ നിന്നുള്ള തരത്തിൽ ദുർഗന്ധവും അനുഭവപ്പെട്ടു. വൈകീട്ട് പത മഞ്ഞ നിറമായി, മുറിച്ചപ്പോൾ ഉള്ളിൽ നിന്നു കുമിളകൾ പുറത്തേക്കു തള്ളുന്നതായും ശ്രദ്ധയിൽപ്പെട്ടു. 

തണ്ണിമത്തൻ പോലെയുള്ള പഴങ്ങൾ പൊതു സ്ഥലങ്ങളിലാണ് കൂടുതൽ സൂക്ഷിക്കാറുള്ളത്. ഇവയിൽ നേരിട്ട് വെയിൽ തട്ടുമ്പോഴും ചൂട് കൂടുമ്പോഴും രാസമാറ്റം ഉണ്ടാകും. മധുരം അടങ്ങിയതിനാൽ പദാർഥങ്ങൾ പുളിച്ചു പൊങ്ങി പതയായി പുറത്തു വന്നതാകാമെന്ന് വിദഗ്ധർ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com