വൈകുന്നേരം നടക്കാനിറങ്ങി, തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ വയോധികന് ദാരുണാന്ത്യം

സ്ഥലത്ത് ഫുട്ബോൾ കളിക്കാനെത്തിയ യുവാക്കളാണ് നായ്ക്കളുടെ കടിയേറ്റ് രക്തം വാർന്ന് കിടക്കുകയായിരുന്ന ശങ്കരനെ കണ്ടെത്തിയത്
തെരുവ് നായ്ക്കളുടെ കടിയേറ്റ് മരിച്ച എടച്ചലം സ്വദേശി വടക്കേക്കളത്തിൽ ശങ്കരൻ
തെരുവ് നായ്ക്കളുടെ കടിയേറ്റ് മരിച്ച എടച്ചലം സ്വദേശി വടക്കേക്കളത്തിൽ ശങ്കരൻ


മലപ്പുറം: തെരുവ് നായ്ക്കളുടെ കടിയേറ്റ് വയോധികൻ മരിച്ചു. വൈകുന്നേരം നടക്കാനിറങ്ങിയപ്പോൾ തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയാവുകയായിരുന്നു. എടച്ചലം സ്വദേശി വടക്കേക്കളത്തിൽ ശങ്കരൻ(65) ആണ് മരിച്ചത്. 

ഭാരതപുഴയോരത്ത് ചൊവ്വാഴ്ച  വൈകിട്ട് നടക്കാനിറങ്ങിയതായിരുന്നു ശങ്കരൻ. സ്ഥലത്ത് ഫുട്ബോൾ കളിക്കാനെത്തിയ യുവാക്കളാണ് നായ്ക്കളുടെ കടിയേറ്റ് രക്തം വാർന്ന് കിടക്കുകയായിരുന്ന ശങ്കരനെ കണ്ടെത്തിയത്. തൃശൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അന്ത്യം.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com