'അതിതീവ്ര വൈറസ് ഇന്ത്യയില്‍ എത്തി, അതീവ ജാഗ്രത പുലര്‍ത്തുക'; ഫെയ്‌സ്ബുക്ക് പോസ്റ്റിന് പിന്നാലെ തിരുത്തല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th December 2020 07:51 AM  |  

Last Updated: 24th December 2020 07:51 AM  |   A+A-   |  

new corona virus detected

പ്രതീകാത്മക ചിത്രം


തൊടുപുഴ:  ജനിതക മാറ്റം സംഭവിച്ച അതിവേ​ഗ കൊറോണാ വൈറസ് ഇന്ത്യയിലെത്തിയതായി നാഷനൽ ഹെൽത്ത് മിഷൻ ഇടുക്കിയുടെ ഫെയ്സ്ബുക് പോസ്റ്റ്. എന്നാൽ ഈ ഫെയ്സ്ബുക്ക് പോസ്റ്റ് ചർച്ചയായതിന് പിന്നാലെ തിരുത്തി. 

ചൊവ്വാഴ്ച രാവിലെയാണ് ‘ അതിതീവ്ര വൈറസ് ഇന്ത്യയിലെത്തി, യുകെയിൽ നിന്ന് ഡൽഹിയിൽ എത്തിയ 5 പേർക്കാണു രോഗം സ്ഥിരീകരിച്ചത്, അതീവ ജാഗ്രത പുലർത്തുക ’ എന്ന പോസ്റ്റ് നാഷണൽ ഹെൽത്ത് മിഷൻ ഇടുക്കിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പ്രത്യക്ഷപ്പെട്ടത്. ഫെയ്സ്ബുക്കിലും വാട്സാപിലുമെല്ലാം ഇതു വ്യാപകമായി പ്രചരിച്ചു.

‌ഇതോടെ ജില്ലാ ആരോഗ്യവകുപ്പുമായി നിരവധി പേർ ബന്ധപ്പെട്ടു. പോസ്റ്റിലെ പിശക് വ്യക്തമായതോടെ തിരുത്തൽ വന്നു. കൂടുതൽ പ്രഹരശേഷി നേടിയ കൊറോണാ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയ യുകെയിൽ നിന്ന് ഇന്ത്യയിലെത്തിയ 5 പേർക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്നാണു തിരുത്തൽ വരുത്തിയത്.