ചോദ്യങ്ങള്‍ തെരഞ്ഞെടുത്ത് ഉത്തരമെഴുതാം; പരീക്ഷാ സമയം നീട്ടും, എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് മാര്‍ഗനിര്‍ദേശമായി

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് മാര്‍ഗ നിര്‍ദ്ദേശമായി. പരീക്ഷാ സമയം നീട്ടും
കോവിഡ് കാരണം മാറ്റിവച്ച എസ്എസ്എല്‍സി പരീക്ഷ നടത്തിയപ്പോള്‍ പരീക്ഷയ്ക്ക് മുന്‍പായി പ്രാര്‍ത്ഥിക്കുന്ന കുട്ടികള്‍/ ഫയല്‍ ചിത്രം
കോവിഡ് കാരണം മാറ്റിവച്ച എസ്എസ്എല്‍സി പരീക്ഷ നടത്തിയപ്പോള്‍ പരീക്ഷയ്ക്ക് മുന്‍പായി പ്രാര്‍ത്ഥിക്കുന്ന കുട്ടികള്‍/ ഫയല്‍ ചിത്രം

തിരുവനന്തപുരം:  എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് മാര്‍ഗ നിര്‍ദ്ദേശമായി. പരീക്ഷാ സമയം നീട്ടും. ചോദ്യങ്ങള്‍ തെരഞ്ഞെടുത്ത് ഉത്തരമെഴുതാന്‍ അവസരം നല്‍കും. ഇതിനായി അധിക ചോദ്യങ്ങള്‍ അനുവദിക്കും.ചോദ്യങ്ങള്‍ വായിച്ചു മനസിലാക്കാന്‍ കൂടുതല്‍ കൂള്‍ ഓഫ് ടൈം അനുവദിക്കും.

 ജനുവരി ഒന്ന് മുതലുള്ള ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ നടത്തും. മാര്‍ച് 16 വരെ ക്ലാസുകള്‍ ഉണ്ടാകുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഏതെല്ലാം പാഠഭാഗമാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടതെന്ന് ഈ മാസം 31നുള്ളില്‍ അറിയിക്കും. എഴുത്തു പരീക്ഷക്ക് ശേഷം പ്രാക്ടിക്കല്‍ പരീക്ഷയ്ക്കായി ഒരാഴ്ച സമയം നല്‍കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com