ഉമ്മന്‍ചാണ്ടിയുടെയും മുല്ലപ്പള്ളിയുടെയും മുന്നില്‍ തമ്മിലടിച്ച് നേതാക്കള്‍, തെരഞ്ഞെടുപ്പ് അവലോകന യോഗം അലസിപ്പിരിഞ്ഞു

തെരഞ്ഞെടുപ്പില്‍ ബിജെപി- കോണ്‍ഗ്രസ് രഹസ്യനീക്കുപോക്കിന് തെളിവുണ്ടെന്ന് കെപിസിസി സെക്രട്ടറി മണക്കാട് സുരേഷ് ആരോപിച്ചു
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ / ഫെയ്‌സ്ബുക്ക് ചിത്രം
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ / ഫെയ്‌സ്ബുക്ക് ചിത്രം

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിലെ തിരുവനന്തപുരത്തെ പരാജയം അവലോകനം ചെയ്യാന്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതൃയോഗം അലസിപ്പിരിഞ്ഞു. നേതാക്കള്‍ പരസ്പരം വാക്‌പോര് നടത്തിയതോടെയാണ് യോഗം അലസിപ്പിരിഞ്ഞത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും കെപിസിസി അധ്യക്ഷന്‍ ഉമ്മന്‍ചാണ്ടിയുടെയും മുന്നില്‍ വെച്ചായിരുന്നു നേതാക്കളുടെ വാക് പോര്.

തെരഞ്ഞെടുപ്പില്‍ ബിജെപി- കോണ്‍ഗ്രസ് രഹസ്യനീക്കുപോക്കിന് തെളിവുണ്ടെന്ന് കെപിസിസി സെക്രട്ടറി മണക്കാട് സുരേഷ് ആരോപിച്ചു. തലസ്ഥാനത്ത് ഓരോ വാര്‍ഡിലും ബിജെപിയുമായി അഡ്ജസ്റ്റ് ചെയ്യുകയായിരുന്നു. ഇതിന് തന്റെ പക്കല്‍ തെളിവുണ്ടെന്നും സുരേഷ് പറഞ്ഞു.

എന്നാല്‍ ഇതിനെ മുന്‍മന്ത്രി വി എസ് ശിവകുമാര്‍ എതിര്‍ത്തു. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഒരാള്‍ക്ക് മാത്രമല്ലെന്നും, ഒരാളുടെ മാത്രം തലയില്‍ കെട്ടിവെക്കരുതെന്നും വിഎസ് ശിവകുമാര്‍ പറഞ്ഞു. വാക് പോര് രൂക്ഷമായതിനെ തുടര്‍ന്ന് അവലോകനയോഗം മാറ്റിവെക്കുകയായിരുന്നു. 

ക്രിസ്മസിന് ശേഷം തിരുവനന്തപുരത്തെ നേതാക്കളെ ഒറ്റയ്‌ക്കൊറ്റയ്ക്ക് കാണാനാണ് കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനം. നേരത്തെ കൊല്ലം, പത്തനംതിട്ട ജില്ലകളിലെ നേതാക്കളുമായി കെപിസിസി അധ്യക്ഷന്‍ അവലോകനം നടത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com