ഔഫിന്റെ മരണത്തിൽ ഖേദം പ്രകടിപ്പിച്ച് മുനവ്വറലി തങ്ങൾ; വാഹനം തടഞ്ഞ് ബന്ധുക്കൾ; പ്രാദേശിക നേതാക്കളെ കടത്തിവിട്ടില്ല

ഔഫിന്റെ മരണത്തിൽ ഖേദം പ്രകടിപ്പിച്ച് മുനവ്വറലി തങ്ങൾ; വാഹനം തടഞ്ഞ് ബന്ധുക്കൾ; പ്രാദേശിക നേതാക്കളെ കടത്തിവിട്ടില്ല
മുനവ്വറലി ശിഹാബ് തങ്ങൾ/ ഫെയ്സ്ബുക്ക്
മുനവ്വറലി ശിഹാബ് തങ്ങൾ/ ഫെയ്സ്ബുക്ക്

കാസർക്കോട്: കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവർത്തകൻ ഔഫ് അബ്ദുൽ റഹ്മാന്റെ വീട്ടിൽ സന്ദർശനം നടത്തി യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ. കൊലപാതകത്തെ ശക്തമായി അപലപിക്കുന്നതായും ഖേദം പ്രകടിപ്പിക്കുന്നതായും മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. ഔഫിന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പ്രതികൾ മുസ്ലിം ലീഗിൽപ്പെട്ടവർ ആണെന്ന് തെളിയിക്കപ്പെട്ടാൽ അവർ ഒരിക്കലും പാർട്ടിയിൽ ഉണ്ടാവില്ല. ഇരകളുടെ വേദന അറിയുന്നവരാണ് ലീഗ്. കുടുംബത്തിന്റെ വേദന തങ്ങളുടേതു കൂടിയാണ്. മുസ്ലിം ലീഗ് കൊലപാതക രാഷ്ട്രീയത്തിന് അനുകൂലമല്ലെന്നും അതിനെ പ്രോത്സാഹിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഖേദം പ്രകടിപ്പിക്കുന്നതിനാണ് വീട് സന്ദർശിച്ചതെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.

വീട് സന്ദർശിക്കാനെത്തിയ മുനവ്വറലി ശിഹാബ് തങ്ങളെയും സംഘത്തെയും ഔഫിന്റെ സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് തടഞ്ഞിരുന്നു. പിന്നീട് ഒപ്പമുള്ളവരെ കൂടാതെയാണ് മുനവ്വറലി ശിഹാബ് തങ്ങൾ വീട്ടിൽ സന്ദർശനം നടത്തിയത്. ഔഫിന്റെ വീട്ടിലെത്തുന്നതിനു മുൻപു തന്നെ മുനവ്വറലി ശിഹാബ് തങ്ങളുടെ വാഹനം തടയുകയുകയായിരുന്നു.

അദ്ദേഹത്തിന്റെ ഒപ്പമുള്ള പ്രാദേശിക നേതാക്കളെ വീട് സന്ദർശിക്കാൻ അനുവദിക്കില്ലെന്ന് കുടുംബം നിലപാടെടുത്തു. പിന്നീട് മുനവ്വറലിയെ മാത്രം വീട്ടിൽ പ്രവേശിപ്പിക്കാമെന്ന് കുടുംബം സമ്മതിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com