പ്രശ്‌നങ്ങള്‍ ആഴത്തിലുള്ളത്, പരിഹാരത്തിന് സഭയക്ക് അകത്ത് സമന്വയം ഉണ്ടാകണമെന്ന് പിഎസ് ശ്രീധരന്‍പിള്ള

ഓര്‍ത്തഡോക്‌സ് യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ളത് ആഴത്തിലുള്ള പ്രശ്‌നമാണെന്ന് മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ള
മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ള ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍/  ടെലിവിഷന്‍ ചിത്രം
മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ള ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍/ ടെലിവിഷന്‍ ചിത്രം

ന്യൂഡല്‍ഹി: ഓര്‍ത്തഡോക്‌സ് യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ളത് ആഴത്തിലുള്ള പ്രശ്‌നമാണെന്ന് മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ള. പ്രശ്‌ന പരിഹാരത്തിന് സഭയ്ക്ക് അകത്ത് തന്നെ സമന്വയം ഉണ്ടാകണം. സുപ്രീം കോടതി വിധിയുടെ മെറിറ്റിലേക്ക് കടക്കുന്നില്ല. സഭകളുമായി ഉള്ളത് നല്ല ബന്ധമാണെന്നും പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു. 

ഓര്‍ത്തഡോക്‌സ് യാക്കോബായ സഭാ പ്രതിനിധികള്‍ രണ്ട് ദിവസങ്ങളിലായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടിരുന്നു. സഭാ തര്‍ക്കത്തിലെ നിലപാടുകള്‍ ഇരു സഭാ പ്രതിനിധികളും പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ സഭയില്‍ ചര്‍ച്ച ചെയ്ത്  സമന്വയത്തിന് ശ്രമിക്കുന്നമെന്ന് പ്രതീക്ഷയെന്നും പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു. 

ഗവര്‍ണറെന്ന നിലയില്‍ പരിധികളെയും പരിമിതികളെയും കുറിച്ച് ബോധവാനാണ്. അത് ലംഘിക്കാതെയാണ് സഭാ പ്രതിനിധികള്‍ക്ക് ചര്‍ച്ചക്ക് ഉള്ള സൗകര്യം ഒരുക്കിയതെന്നും പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com