കേരള സൈബര്‍ വാരിയേഴ്‌സ് പൊലീസ് അക്കാദമി വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്ത പോസ്റ്റര്‍
കേരള സൈബര്‍ വാരിയേഴ്‌സ് പൊലീസ് അക്കാദമി വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്ത പോസ്റ്റര്‍

'കാക്കിക്കുള്ളിലെ ക്രിമിനലുകളെ പുറത്താക്കണം'; പൊലീസ് അക്കാദമി വെബ്‌സൈറ്റ് കേരള സൈബര്‍ വാരിയേഴ്‌സ് ഹാക്ക് ചെയ്തു

പൊലീസ് അക്കാദമി വെബ്‌സൈറ്റ് കേരള സൈബര്‍ വാരിയേഴ്‌സ് ഹാക്ക് ചെയ്തു.

തിരുവനന്തപുരം: പൊലീസ് അക്കാദമി വെബ്‌സൈറ്റ് കേരള സൈബര്‍ വാരിയേഴ്‌സ് ഹാക്ക് ചെയ്തു. നെയ്യാറ്റിന്‍കരയില്‍ സ്ഥലം ജപ്തി നടപടികള്‍ക്കിടെ തീകൊളുത്തിയ ദമ്പതികള്‍ മരിച്ച സംഭവത്തില്‍ പ്രതിഷധിച്ചാണ് ഹാക്ക് ചെയ്തത്. 

കാക്കിക്കുള്ളിലെ ക്രിമിനലുകളെ പുറത്താക്കണം. പൊലീസ് സേനയെ ശുദ്ധീകരിക്കണം' എന്ന് സൈറ്റില്‍ പതിച്ച പോസ്റ്ററില്‍ സൈബര്‍ വാരിയേഴ്‌സ് പറയുന്നു. 

അനുദിനം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സമൂഹത്തോടുള്ള സമീപനം മോശമായി വരികയാണ്. ജനസേവനത്തിന് തെരഞ്ഞെടുക്കപ്പെടുന്നവരെ, സമൂഹത്തിലേക്ക് അയയ്ക്കുന്നതിന് മുന്‍പ് മനുഷ്യത്വം പഠിപ്പിക്കണമെന്നും സൈബര്‍ വാരിയേഴ്‌സ് പോസ്റ്ററില്‍ പറയുന്നു. 

മിനിട്ടുകള്‍ക്കകം അക്കാദമി വെബ്‌സൈറ്റില്‍ നിന്ന് വാരിയേഴ്‌സിന്റെ പോസ്റ്റര്‍ നീക്കം ചെയ്‌തെങ്കിലും കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിവരങ്ങളാണ് സൈറ്റില്‍ ആഡ് ചെയ്തിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com