ഒരു മിനിറ്റില്‍ എത്ര ബലൂണ്‍ പൊട്ടിക്കാനാവും?: സ്മാര്‍ട്ട്‌ഫോണ്‍ സമ്മാനം!; ഓണ്‍ലൈന്‍ ഗെയിയുമായി എക്‌സൈസ് വകുപ്പ് 

ഒരു മിനിറ്റില്‍ എത്ര ബലൂണ്‍ പൊട്ടിക്കാനാവും?: സ്മാര്‍ട്ട്‌ഫോണ്‍ സമ്മാനം!; ഓണ്‍ലൈന്‍ ഗെയിയുമായി എക്‌സൈസ് വകുപ്പ് 
ഒരു മിനിറ്റില്‍ എത്ര ബലൂണ്‍ പൊട്ടിക്കാനാവും?: സ്മാര്‍ട്ട്‌ഫോണ്‍ സമ്മാനം!; ഓണ്‍ലൈന്‍ ഗെയിയുമായി എക്‌സൈസ് വകുപ്പ് 

തിരുവനന്തപുരം: ലഹരിക്കെതിരെ സമൂഹത്തെ ബോധവത്ക്കരിക്കാന്‍ ഓണ്‍ലൈന്‍ ഗെയിമുമായി എക്‌സൈസ് വകുപ്പിന്റെ വിമുക്തി പദ്ധതി. ലഹരി നിറഞ്ഞ ബലൂണുകള്‍ ഓണ്‍ലൈനില്‍ ഏറ്റവും കൂടുതല്‍ പൊട്ടിക്കുന്നവര്‍ക്കാണ് സമ്മാനം. വിവിധ തരം ലഹരിയുടെ ഭീകരത സമൂഹത്തെ മനസിലാക്കിക്കുന്നതിനാണ് ഓണ്‍ലൈന്‍ ഗെയിം ആവിഷ്‌കരിച്ചിരിക്കുന്നത്.

ഒരു മിനിട്ടില്‍ ഏറ്റവും കൂടുതല്‍ ബലൂണുകള്‍ പൊട്ടിക്കുന്നവര്‍ക്ക് ഒന്നാം സമ്മാനമായി സ്മാര്‍ട്ട് ഫോണ്‍ നല്‍കും. പത്തു പേര്‍ക്ക് പ്രോത്‌സാഹന സമ്മാനവും ലഭിക്കും. ഫെബ്രുവരി 24 വരെയാണ് മത്‌സരം. കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ലക്ഷ്യമിട്ടാണ് ഗെയിം തയ്യാറാക്കിയിരിക്കുന്നത്. 

vimukthikerala.in    ല്‍ പേരും മൊബൈല്‍ നമ്പറും നല്‍കി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഗെയിം പേജില്‍ പ്രവേശിക്കാനാവും. തുടര്‍ന്ന് ലഹരിക്കെതിരായ പ്രതിജ്ഞ വായിക്കുന്നതോടെ ഗെയിം ആരംഭിക്കും. താഴെ നിന്ന് ഉയരുന്ന ബലൂണുകളില്‍ ലഹരി നിറഞ്ഞവ കണ്ടെത്തി തകര്‍ക്കണം. പൊട്ടിക്കുന്ന ലഹരി ബലൂണിന്റെ തരം അനുസരിച്ച് പോയിന്റുകള്‍ ലഭിക്കും. തെറ്റായ ബലൂണ്‍ പൊട്ടിച്ചാല്‍ നെഗറ്റീവ് പോയിന്റുമുണ്ട്.

ഓണ്‍ലൈന്‍ ഗെയിമിന്റെ ഉദ്ഘാടനം എക്‌സൈസ് വകുപ്പ് മന്ത്രി ടി. പി. രാമകൃഷ്ണന്‍ നിര്‍വഹിച്ചു. എക്‌സൈസ് അഡീഷണല്‍ കമ്മീഷണര്‍ ഡി. രാജീവ്, വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com