കടയിലെത്തിയ സ്‌കൂള്‍ കുട്ടികളെ മൊബൈലില്‍ അശ്ലീല വീഡിയോ കാണിച്ചു; ലൈംഗികമായി പീഡിപ്പിച്ചു; അറസ്റ്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd February 2020 10:16 AM  |  

Last Updated: 02nd February 2020 10:27 AM  |   A+A-   |  

 

തിരുവനന്തപുരം: തയ്യല്‍ കടയില്‍ വച്ച് സ്‌കൂള്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കടയുടമ  പിടിയില്‍. കിളിമാനൂര്‍  പനപ്പാംകുന്ന് ആര്‍ എസ് നിലയത്തില്‍ രാജേന്ദ്രന്‍ (50)നെയാണ് ആറ്റിങ്ങല്‍ പൊലീസ് പിടികൂടിയത്. ആറ്റിങ്ങല്‍ പാലസ് റോഡില്‍ തയ്യല്‍ക്കട നടത്തുന്ന രാജേന്ദ്രന്‍ സ്‌കൂള്‍ കുട്ടികള്‍ കടയില്‍ വരുമ്പോള്‍ അശ്ലീല വീഡിയോ കാണിക്കുകയും തുടര്‍ന്ന് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നു.

രണ്ട് മാസം മുന്‍പ് കടയിലെത്തിയ സുഹൃത്തുക്കളെയാണ് പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസം കുട്ടികളില്‍ ഒരാള്‍ സുഹൃത്തുക്കളോട് വിവരം പറയുകയും സുഹൃത്തുക്കള്‍ ബന്ധുക്കള്‍ മുഖേന പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.

കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ആറ്റിങ്ങല്‍ ഡി വൈ എസ് പി പി വി ബേബിയുടെ നിര്‍ദേശപ്രകാരം ആറ്റിങ്ങല്‍ ഐ എസ് എച്ച് ഒ വി വി ദിപിന്‍, എസ് ഐ എസ് സനൂജ്, എ എസ് ഐ ഫിറോസ്ഖാന്‍, എ എസ് ഐ ജയന്‍, സി പി ഒമാരായ ബാലു, അനീഷ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ്  പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.