കൊറോണ വൈറസ്; വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍; തെറ്റിദ്ധാരണ പരത്തിയാല്‍ കര്‍ശന നടപടിയെന്ന് മന്ത്രി

കൊറോണ വൈറസ് സംബന്ധിച്ച വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച ആറ് പേര്‍ കൂടി നിരീക്ഷണത്തിലാണെന്നും ഇവര്‍ ഉടനെ അറസ്റ്റിലാവുമെന്നും മന്ത്രി സുനില്‍ കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു
കൊറോണ വൈറസ്; വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍; തെറ്റിദ്ധാരണ പരത്തിയാല്‍ കര്‍ശന നടപടിയെന്ന് മന്ത്രി

തൃശൂര്‍: കൊറോണ വൈറസുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം നടത്തിയ രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പെരിഞ്ഞനം സ്വദേശിനി ഷാജിത ജമാല്‍, എസ് എന്‍ പുരം സ്വദേശിനി ഷംല എന്നിവരാണ് അറസ്റ്റിലായത്. 

കൊറോണ വൈറസ് സംബന്ധിച്ച വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച ആറ് പേര്‍ കൂടി നിരീക്ഷണത്തിലാണെന്നും ഇവര്‍ ഉടനെ അറസ്റ്റിലാവുമെന്നും മന്ത്രി സുനില്‍ കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളിലെ സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തി സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനം നടത്താന്‍ അനുവദിക്കില്ല. കൊറോണ വൈറസുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്താന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 

ഇതോടെ സംസ്ഥാനത്ത് കൊറോണ വൈറസ് സംബന്ധിച്ച വ്യാജ വാര്‍ത്ത പ്രചരിപ്പിക്കാന്‍ ശ്രമിച്ചവരില്‍ അറസ്റ്റിലാവുന്നവരുടെ എണ്ണം അഞ്ചായി. നേരത്തെ മൂന്ന് പേരെ തൃശൂരില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തൃശൂരില്‍ കൊറോണ വൈറസ് ബാധ സംശയിക്കുന്ന 22 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 152 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 30 സാമ്പിളുകള്‍ ആലപ്പുഴയില്‍ പരിശോധനക്ക് അയച്ചതായും മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com