കൊറോണ : കാസര്‍കോട് 80 പേര്‍ നിരീക്ഷണത്തില്‍ ; നാലുപേരുടെ റിസള്‍ട്ടിനായി കാത്തിരിക്കുന്നു; രോഗിയുടെ നില തൃപ്തികരമെന്ന് കളക്ടര്‍

കളക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ഒരു തരത്തിലുള്ള ആശങ്കയ്ക്കും വകയില്ലെന്നും ജില്ലാ കളക്ടര്‍
കൊറോണ : കാസര്‍കോട് 80 പേര്‍ നിരീക്ഷണത്തില്‍ ; നാലുപേരുടെ റിസള്‍ട്ടിനായി കാത്തിരിക്കുന്നു; രോഗിയുടെ നില തൃപ്തികരമെന്ന് കളക്ടര്‍

കാസര്‍കോട് : കൊറോണ വൈറസ് സംശയത്തിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ജില്ലയില്‍ നിലവില്‍ 80 പേര്‍ നിരീക്ഷണത്തിലാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. നാലു പേരുടെ പരിശോധനാഫലം കൂടി വരാനുണ്ട്. രോഗം സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണ്. രോഗിയെ ജില്ലയില്‍ തന്നെ ചികില്‍സിക്കും. മറ്റെവിടേക്കെങ്കിലും മാറ്റേണ്ട സാഹചര്യമില്ലെന്നും ഉന്നതതലയോഗത്തിന് ശേഷം കളക്ടര്‍ അറിയിച്ചു.

നിലവില്‍ ജില്ലാ ആശുപത്രികളിലും ജനറല്‍ ആശുപത്രികളിലും പ്രത്യേക സംവിധാനങ്ങളോടെ ബെഡ്ഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ജില്ലാ ആശുപത്രികള്‍ അടക്കം കൊറോണ നേരിടാന്‍ പൂര്‍ണ്ണ സജ്ജമാണ്. ആവശ്യമെങ്കില്‍ സ്വകാര്യആശുപത്രികളിലും സൗകര്യങ്ങള്‍ സജ്ജമാക്കും. കളക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ഒരു തരത്തിലുള്ള ആശങ്കയ്ക്കും വകയില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

കൊറോണ സ്ഥിരീകരിച്ച രോഗിക്ക് ഇപ്പോഴും കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ല. ചെറിയ ജലദോഷം മാത്രമാണുള്ളത്. അത് തന്നെയാണ് ഇപ്പോഴുമുള്ളത്. കൊറോണ പടര്‍ന്നുപിടിച്ച വുഹാനില്‍ നിന്നും മടങ്ങിയെത്തിയ വിദ്യാര്‍ത്ഥിക്കാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചത്. തൃശൂരിലും ആലപ്പുഴയിലും കൊറോണ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥികളുടെ സഹപാഠിയാണ് കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലുള്ളതെന്നും റിപ്പോര്‍ട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com