സ്വന്തം പാര്‍ട്ടിയിലെ എസ്ഡിപിഐക്കാരെ ആദ്യം പുറത്താക്കു; പിണറായിയോട് കെ സുരേന്ദ്രന്‍

വാചകമടിയല്ല നടപടിയാണ് വേണ്ടതെന്ന് പിണറായിയോട് കെ സുരേന്ദ്രന്‍
സ്വന്തം പാര്‍ട്ടിയിലെ എസ്ഡിപിഐക്കാരെ ആദ്യം പുറത്താക്കു; പിണറായിയോട് കെ സുരേന്ദ്രന്‍


കൊച്ചി: പിണറായി വിജയന്‍ ആദ്യം ചെയ്യേണ്ടത് സ്വന്തം പാര്‍ട്ടിയില്‍ നുഴഞ്ഞുകയറിയിട്ടുള്ള എസ്ഡിപിഐക്കാരെ പുറത്താക്കുകയാണ് വേണ്ടതെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. സംസ്ഥാനത്ത് ഉടനീളം ഇത്തരം തീവ്രവാദികള്‍ സിപിഎമ്മിന്റെ വിവിധ ചുമതലകള്‍ വഹിക്കുന്നുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. വര്‍ഗ്ഗീയകലാപം ലക്ഷ്യമിട്ട് ഈയിടെ നടന്ന എല്ലാ പ്രകോപനങ്ങളുടെയും പിന്നില്‍ ഇത്തരക്കാരാണ്. വാചകമടിയല്ല നടപടിയാണ് വേണ്ടതെന്ന് കെ  സുരേന്ദ്രന്‍ പറഞ്ഞു.

പൗരത്വനിയമഭേദഗതിയ്‌ക്കെതിരായ പ്രക്ഷോഭങ്ങളില്‍ അക്രമം അഴിച്ചുവിടുന്നത് എസ്ഡിപിഐയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിയമസഭയില്‍ പറഞ്ഞിരുന്നു. പ്രക്ഷോഭത്തിന്റെ പേരില്‍ മതസ്പര്‍ധ വളര്‍ത്താന്‍ ആരെയും അനുവദിക്കില്ല. പ്രതിഷേധവും സംഘര്‍ഷവും രണ്ടും രണ്ടാണ്. സമരത്തിന്റെ മറവില്‍ അക്രമം നടത്തുന്നവര്‍ക്കെതിരെ പൊലീസ് നടപടിയുണ്ടാകുമെന്നും പിണറായി വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് പിണറായിയെ വിമര്‍ശിച്ച് കെ സുരേന്ദ്രന്‍ രംഗത്തെത്തിയത്.

സുരേന്ദ്രന്റെ കുറിപ്പ്

പിണറായി വിജയന്‍ ആദ്യം ചെയ്യേണ്ടത് സ്വന്തം പാര്‍ട്ടിയില്‍ നുഴഞ്ഞുകയറിയിട്ടുള്ള എസ്. ഡി. പി. ഐ ക്കാരെ പുറത്താക്കുകയാണ്. സംസ്ഥാനത്തുടനീളം ഇത്തരം തീവ്രവാദികള്‍ സി. പി. എമ്മില്‍ വിവിധ ചുമതലകള്‍ വഹിക്കുന്നുണ്ട്. അലനും താഹയും ഉദാഹരണങ്ങള്‍ മാത്രമാണ്. ഇത്തരം ആയിരക്കണക്കിന് ആളുകള്‍ പാര്‍ട്ടിയിലുണ്ട്. ഡി. വൈ. എഫ്. ഐയും എസ്. എഫ്. ഐയും തീവ്രവാദികളുടെ റിക്രൂട്ടിംഗ് ഏജന്‍സികളായി മാറിയിരിക്കുകയാണ്. വര്‍ഗ്ഗീയകലാപം ലക്ഷ്യമിട്ട് ഈയിടെ നടന്ന എല്ലാ പ്രകോപനങ്ങളുടെയും പിന്നില്‍ ഇത്തരക്കാരാണ്. വാചകമടിയല്ല നടപടിയാണ് വേണ്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com