മൂര്‍ഖന്‍ പാമ്പുകള്‍ കൂട്ടത്തോടെ എത്തുന്നു; വീടുകള്‍ക്ക് ചുറ്റിനും വല വിരിച്ച് ഭീതിയോടെ ഒരു ഗ്രാമം

ചേര്‍ത്തല പട്ടണക്കാട് കോനാട്ടുശേരി തെക്ക് കാളിവീട് കോളനിയില്‍ നിന്ന് ഒരാഴ്ചയ്ക്കിടെ ഒരു കരിമൂര്‍ഖന്‍ ഉള്‍പ്പെടെ 5 മൂര്‍ഖന്‍ പാമ്പുകളെയാണ് പിടികൂടിയത്
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

ആലപ്പുഴ: മൂര്‍ഖന്‍ പാമ്പുകളെ പേടിച്ച് പുറത്തിറങ്ങാന്‍ ഭയക്കുകയാണ് ഒരു ഗ്രാമം. ചേര്‍ത്തല പട്ടണക്കാട് കോനാട്ടുശേരി തെക്ക് കാളിവീട് കോളനിയില്‍ നിന്ന് ഒരാഴ്ചയ്ക്കിടെ ഒരു കരിമൂര്‍ഖന്‍ ഉള്‍പ്പെടെ 5 മൂര്‍ഖന്‍ പാമ്പുകളെയാണ് പിടികൂടിയത്. പട്ടണക്കാട് പഞ്ചായത്ത് 15-ാം വാര്‍ഡിലാണ് കോളനി. 21 വീടുകളാണ് കോളനിയിലുള്ളത്. പാമ്പ് ശല്യം സംബന്ധിച്ചു പരാതി പറഞ്ഞിട്ടും അധികൃതര്‍ നടപടി സ്വീകരിച്ചില്ലെന്ന് കോളനി നിവാസികള്‍ പറയുന്നു.

പാമ്പിനെ പിടിക്കാന്‍ വീടുകള്‍ക്കു ചുറ്റിനും വല വിരിച്ച് പ്രതിരോധം തീര്‍ത്തിരിക്കുകയാണ് കോളനി നിവാസികള്‍. കുട്ടികള്‍ അടക്കം ഭീതിയിലാണ്. കോളനിക്കു ചുറ്റും പുല്ലുകള്‍ വളര്‍ന്നു കാടായി മാറിയതും തോടുകളില്‍ മാലിന്യം നിറയുന്നതുമാണ് പാമ്പ് ശല്യത്തിനു കാരണമെന്നു കോളനി നിവാസികള്‍ പറയുന്നു.  വഴി വിളക്കുകള്‍ ഉണ്ടെങ്കിലും  തെളിയാത്തത് അപകടസാധ്യത കൂട്ടുന്നതായും നാട്ടുകാര്‍ പരാതിപ്പെടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com