പൗരത്വ നിയമത്തിനെതിരെ രൂക്ഷ വിമര്‍ശനം; പ്രതീക്ഷ തെരുവില്‍ ഇറങ്ങിയ യുവാക്കളില്‍: ബജറ്റ് അവതരണം തുടങ്ങി

കേന്ദ്ര സര്‍ക്കാര്‍ വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുകയാണെന്നും പൗരത്വ നിയമ ഭേദഗതിയും പൗരത്വ രജിസ്റ്ററും ഉണ്ടാക്കുന്ന ആശങ്ക വാക്കുകള്‍ക്ക് അതീതമാണെന്നും ബജറ്റ് പ്രസംഗത്തിനു തുടക്കമിട്ടുകൊണ്ട് ധനമ
ചിത്രം; ബിപി ദീപു
ചിത്രം; ബിപി ദീപു

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായ കടുത്ത വിമര്‍ശനത്തോടെ ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് അവതരണത്തിനു തുടക്കം. കേന്ദ്ര സര്‍ക്കാര്‍ വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുകയാണെന്നും പൗരത്വ നിയമ ഭേദഗതിയും പൗരത്വ രജിസ്റ്ററും ഉണ്ടാക്കുന്ന ആശങ്ക വാക്കുകള്‍ക്ക് അതീതമാണെന്നും ബജറ്റ് പ്രസംഗത്തിനു തുടക്കമിട്ടുകൊണ്ട് ധനമന്ത്രി പറഞ്ഞു. ഇതിനെതിരായ പ്രതിരോധത്തില്‍ രാജ്യത്തിനു മാതൃകയായ സമീപനമാണ് കേരളം സ്വീകരിച്ചതെന്ന് തോമസ് ഐസക് അവകാശപ്പെട്ടു.

രാജ്യത്ത് ജനാധിപത്യവും സ്വേച്ഛാധിപത്യവും മുഖാമുഖം നില്‍ക്കുകയാണെന്ന് ധനമന്ത്രി പറഞ്ഞു. വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനെതിരെ രാജ്യത്തിനു തന്നെ മാതൃകയായ പ്രതിരോധം പ്രകടിപ്പിച്ച സംസ്ഥാനമാണ് കേരളം. ഭരണ, പ്രതിപക്ഷ മുന്നണികള്‍ സംയുക്തമായി നടത്തിയ സമരവും നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയതും സുപ്രീം കോടതിയെ സമീപിച്ചതും രാജ്യം വിസ്മയത്തോടെയാണ് കണ്ടത്. നിയമത്തിനെതിരെ തെരുവിലിറങ്ങിയ യുവാക്കളിലാണ് രാജ്യത്തിന്റെ പ്രതീക്ഷയെന്ന് ധനമന്ത്രി പറഞ്ഞു. 

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി തകര്‍ച്ചയിലാണെന്ന് ധനമന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിലും പൗരത്വ നിയമമാണ് കേന്ദ്രത്തിന് പ്രധാനം. സംസ്ഥാനങ്ങളെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയാണെന്ന് ധനമന്ത്രി ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com