അശ്രഫ് ആഡൂര്‍ കഥാ പുരസ്‌കാരം; കഥകള്‍ ക്ഷണിക്കുന്നു

അശ്രഫ് ആഡൂര്‍ കഥാ പുരസ്‌കാരം; കഥകള്‍ ക്ഷണിക്കുന്നു

25001 രൂപയും, പ്രശസ്തിപത്രവും, ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. പ്രസിദ്ധികരിക്കാത്ത ഒറ്റക്കഥക്കാണ് പുരസ്‌കാരം നല്‍കുക

കണ്ണൂര്‍: പ്രഥമ അശ്രഫ് ആഡൂര്‍ കഥാ പുരസ്‌കാരത്തിന് കഥകള്‍ ക്ഷണിച്ചു. പ്രശസ്ത കഥാകൃത്തും മാധ്യമപ്രവര്‍ത്തകനുമായ ആശ്രഫ് ആഡൂരിന്റെ സ്മരണാര്‍ഥം സൗഹൃദ കൂട്ടായ്മയാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. 

25001 രൂപയും, പ്രശസ്തിപത്രവും, ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. പ്രസിദ്ധികരിക്കാത്ത ഒറ്റക്കഥക്കാണ് പുരസ്‌കാരം നല്‍കുക. പ്രയപരിധി ഇല്ല. അശ്രഫ് ആഡൂരിന്റെ ചരമ ദിനമായ 2020 മാര്‍ച്ച് 31ന് കണ്ണൂരില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ പുരസ്‌കാരം വിതരണം ചെയ്യും. 

2020 ഫെബ്രുവരി 15 ആണ് കഥകള്‍ ലഭിക്കേണ്ട അവസാന തിയതി. വിലാസം അശ്രഫ് ആഡൂര്‍ പുരസ്‌കാര സമിതി, പി ഒ ചിറക്കല്‍, കണ്ണൂര്‍, 670011. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com