വോട്ടെടുപ്പ് കഴിഞ്ഞിട്ട് 24 മണിക്കൂര്‍; പോളിങ് കണക്കുകള്‍ പറയാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍; ഇവിഎം അട്ടിമറിക്ക് സാധ്യതയെന്ന് എഎപി

വോട്ടിങ് കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടിട്ടും പോളിങ് ശതമാനം സംബന്ധിച്ച കണക്കുകള്‍ വെളിപ്പെടുത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തയ്യാറാകാത്തതില്‍ ദുരൂഹതയെന്ന് ആംആദ്മി
വോട്ടെടുപ്പ് കഴിഞ്ഞിട്ട് 24 മണിക്കൂര്‍; പോളിങ് കണക്കുകള്‍ പറയാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍; ഇവിഎം അട്ടിമറിക്ക് സാധ്യതയെന്ന് എഎപി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കഴിഞ്ഞ് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും പോളിങ് കണക്കുകള്‍ പുറത്തുവിടാത്ത തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ വിമര്‍ശിച്ച് ആം ആദ്മി പാര്‍ട്ടി. സാധാരണയായി വോട്ടെടുപ്പ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ വോട്ടിങ് ശതമാനം പുറത്തുവിടാറുണ്ട്.

എന്തുകൊണ്ടാണ് ഇവിഎമ്മിന് സുരക്ഷയൊരുക്കാന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ പോകുന്നില്ല. ബാബര്‍പൂര്‍ നിയോജകമണ്ഡലത്തിലെ സരസ്വതി വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് ഉദ്യോഗസ്ഥരുടെ കൈയില്‍ നിന്ന് നാട്ടുകാര്‍ എങ്ങനെ ഇവിഎം പിടിച്ചെടുത്തു. എഎപി നേതാവ് സഞ്്ജയ് സിങ് ട്വിറ്ററില്‍ കുറിച്ചു. അതിന്റെ വീഡിയോയും അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്കിട്ടു. കമ്മീഷന്റെ നടപടി ബിജെപിയെ സഹായിക്കാനാണെന്നാണ് ആംആദ്മി പാര്‍ട്ടിയുടെ ആരോപണം.

വോട്ടിങ് ശതമാനം പുറത്തുവിടാത്തതിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും രംഗത്ത് എത്തി. എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടിങ് ശതമാനം പുറത്തുവിടാത്തതെന്ന് അരവിന്ദ് കെജരിവാള്‍ ചോദിച്ചു.

ഇന്നലെയായിരുന്നു ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. ശൈത്യമായതിനാല്‍ മന്ദഗതിയിലാണ് വോട്ടിങ് ആരംഭിച്ചിരുന്നത്. ആദ്യ മണിക്കൂറില്‍ വെറും 4.34 ശതമാനമായിരുന്നു പോളിങ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ 11.30 കഴിഞ്ഞതോടെ ബൂത്തുകളില്‍ തിരക്ക് അനുഭവപ്പെടുകയും ഭേദപ്പെട്ട പോളിങ് രേഖപ്പെടുത്തുകയും ചെയ്തു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com