ഇനി പഠന യാത്ര തുടര്‍ന്നോളൂ; വിലക്ക് നീക്കി വിദ്യാഭ്യാസ വകുപ്പ്

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 11th February 2020 10:55 PM  |  

Last Updated: 11th February 2020 10:55 PM  |   A+A-   |  

CORONA_VIRUS

 

തിരുവനന്തപുരം: കൊറോണ വൈറസ് ബാധ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനുകീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠനയാത്രകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കുനീക്കി.

മാര്‍ച്ച് 31 വരെയായിരുന്നു വിലക്കേര്‍പ്പെടുത്തിയിരുന്നത്. കൊറോണ വൈറസ് വ്യാപനം നിയന്ത്രണ വിധേയമായതോടെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതും പിന്‍വലിച്ചു. ഇതേത്തുടര്‍ന്നാണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍.