തോക്കുകള്‍ കളവുപോയിട്ടില്ല; സിഎജി റിപ്പോര്‍ട്ട് തെറ്റെന്ന് പൊലീസ്

സേനയില്‍ നിന്ന് തോക്കുകള്‍ കളവുപോയിട്ടില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. സിഎജി കണ്ടെത്തലുകള്‍ തെറ്റെന്നെും റിപ്പോര്‍ട്ടില്‍ പറയുന്നു.
പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ/ഫയല്‍ ചിത്രം
പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ/ഫയല്‍ ചിത്രം

തിരുവനന്തപുരം: സേനയില്‍ നിന്ന് തോക്കുകള്‍ കളവുപോയിട്ടില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. സിഎജി കണ്ടെത്തലുകള്‍ തെറ്റെന്നെും റിപ്പോര്‍ട്ടില്‍ പറയുന്നു. സിഎജി നിര്‍ദേശപ്രകാരം നടത്തിയ പരിശോധനയില്‍ തോക്കുകള്‍ കണ്ടെത്തി.സിഎജി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് മുന്‍പ് മൂന്നുതവണ പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്നും പൊലീസ് വിശദമാക്കുന്നു.

തിരുവനന്തപുരം എസ്എപി ക്യാമ്പില്‍ നിന്നും 25 തോക്കുകളം 12061വെടിയുണ്ടകളും കാണാതായി എന്നായിരുന്നു സിഎജി റിപ്പോര്‍ട്ട്. എന്നാല്‍ എസ്എപി ക്യാമ്പില്‍ തന്നെ തോക്കുകള്‍ ഉണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. എന്നാല്‍ തോക്കുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പല ക്യാമ്പുകളിലേക്ക് പോയ തോക്കുകള്‍ എസ്എപി ക്യാമ്പില്‍ തന്നെ ശേഖരിച്ചുവച്ചിട്ടുണ്ട്. ഇത് സിഎജി അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് മുമ്പ് സിഎജിയെ അറിയിച്ചിരുന്നുവെന്നും പൊലീസ് വിശദമാക്കുന്നു.

വിവാദത്തില്‍ താന്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെനന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞിരുന്നു. ''ഇക്കാര്യങ്ങളില്‍ ഞാന്‍ ഒന്നും പറയാന്‍ പോവുന്നില്ല. അത് ഉചിതമല്ല'' പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവര്‍ത്തകരോട് ഡിജിപി പറഞ്ഞു.

ആയുധങ്ങള്‍ കാണാതായത് ഉള്‍പ്പെടെ പൊലീസിനെതിരായ സിഎജിയുടെ ഗുരുതരമായ കണ്ടെത്തലുകളെ കുറിച്ച് നിയമസഭയില്‍ മറുപടി പറയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  'വിഷയത്തില്‍ ഇങ്ങനെ പ്രതികരിക്കേണ്ട കാര്യമില്ല. അതിന് അതിന്റേതായ നടപടിക്രമം ഉണ്ട്. ഞാന്‍ അസംബ്ലിയില്‍ തന്നെ ഇക്കാര്യം പറഞ്ഞതല്ലേ. അവിടെ കാര്യങ്ങള്‍ പറയാം. അതാണ് നല്ലത്.'  പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട് മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com