കൂട്ടുകാരനോട് 'പെരുത്ത്' ഇഷ്ടം, ഹെല്‍മറ്റ് ഇല്ലാതെ വണ്ടി ഓടിക്കുന്നത് സഹിച്ചില്ല; സഹപാഠിയുടെ ഡ്രൈവിങ് ലൈസന്‍സ് പോയി

ഹെല്‍മറ്റ് ഇല്ലാതെ ഇരുചക്ര വാഹനം സ്ഥിരമായി ഓടിക്കുന്ന വിദ്യാര്‍ഥിയെ പാഠം പഠിപ്പിച്ച് സഹപാഠികള്‍
കൂട്ടുകാരനോട് 'പെരുത്ത്' ഇഷ്ടം, ഹെല്‍മറ്റ് ഇല്ലാതെ വണ്ടി ഓടിക്കുന്നത് സഹിച്ചില്ല; സഹപാഠിയുടെ ഡ്രൈവിങ് ലൈസന്‍സ് പോയി

കൊച്ചി: ഹെല്‍മറ്റ് ഇല്ലാതെ ഇരുചക്ര വാഹനം സ്ഥിരമായി ഓടിക്കുന്ന വിദ്യാര്‍ഥിയെ പാഠം പഠിപ്പിച്ച് സഹപാഠികള്‍. എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് ജംഗ്ഷനില്‍ നിന്നു ഭാരത് മാത കോളജ് ഭാഗത്തേക്ക് ഹെല്‍മറ്റില്ലാതെ സ്‌കൂട്ടര്‍ ഓടിച്ചു പോകുന്ന വിദ്യാര്‍ഥിയുടെ ചിത്രം രണ്ട് സഹപാഠികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. തുടര്‍ന്ന്് ജോയിന്റ് ആര്‍ടിഒ കെ മനോജിനു അയച്ചു കൊടുത്താണ് പാഠം പഠിപ്പിച്ചത്. സ്‌കൂട്ടറിന്റെ നമ്പര്‍ നോക്കി ഉടമയെ കണ്ടെത്തി ആര്‍ടി ഓഫിസില്‍ വിളിപ്പിച്ചു.

ചിത്രം കാട്ടിയപ്പോള്‍ വിദ്യാര്‍ഥിക്കു നിഷേധിക്കാനായില്ല. ഓടിച്ചയാള്‍ക്കും പിന്നിലിരുന്നയാള്‍ക്കും ഹെല്‍മറ്റില്ല. ഒരു മാസത്തേക്ക് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചു. ഹെല്‍മറ്റ് ധരിക്കാത്തതിനു പിഴയും വിധിച്ചു. കൂട്ടുകാരനോടുള്ള ഇഷ്ടം കൊണ്ടാണ് പിന്നില്‍ നിന്നു ചിത്രം പകര്‍ത്തി അയച്ചതെന്നാണ് സഹപാഠികളുടെ വിശദീകരണം.

ആരാണ് ചിത്രം അയച്ചതെന്നു സ്‌കൂട്ടര്‍ ഓടിച്ച വിദ്യാര്‍ഥിയോടു ജോയിന്റ് ആര്‍ടിഒ വെളിപ്പെടുത്തിയില്ല. ഗതാഗത നിയമലംഘനം കണ്ടെത്തി ഫോട്ടോ എടുത്തു മോട്ടര്‍ വാഹന വകുപ്പിനു അയച്ചു കൊടുക്കാന്‍ 'തേഡ് ഐ' എന്ന പേരില്‍ നേരത്തെ വിദ്യാര്‍ഥികളെ രംഗത്തിറക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com