11 കെ വി ഇന്‍കമര്‍ പാനലിന്റെ വയറ് ചുരണ്ട് എലി; കാസര്‍കോട് ഇരുട്ടിലായി 

ജില്ലയിലെ പ്രധാന വൈദ്യുതി വിതരണ ലൈനിനകത്തായിരുന്നു എലിയുടെ വികൃതി. മൂന്ന് എലികളാണ് ഇന്‍കമര്‍ പാനലിലെ വയറുകള്‍ കരണ്ടത്
11 കെ വി ഇന്‍കമര്‍ പാനലിന്റെ വയറ് ചുരണ്ട് എലി; കാസര്‍കോട് ഇരുട്ടിലായി 

വിദ്യാനഗര്‍: കാസര്‍കോട് ജില്ലയെ ഇരുട്ടിലാക്കി എലി. വിദ്യാനഗര്‍ 11 കെ വി ഇന്‍കമര്‍ പാനലിനകത്ത് എലി കയറിയതിനെ തുടര്‍ന്ന് കാസര്‍കോട്ട് തിങ്കളാഴ്ച പലയിടത്തും വൈദ്യുതി മുടങ്ങി. 

ട്രാന്‍സ്‌ഫോര്‍മറില്‍ നിന്ന് വൈദ്യുതി വിതരണത്തിനായി എത്തിക്കുന്ന ഉകപരണമാണ് ഇന്‍കമര്‍. ഇന്‍കമര്‍ ഫസ്റ്റ് ബാറിലൂടെ എലി സഞ്ചരിച്ചത് മൂലമുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് ജില്ലയില്‍ വൈദ്യുതി മുടങ്ങാന്‍ കാരണമായതെന്ന് അധികൃതര്‍ പറയുന്നു. 

ജില്ലയിലെ പ്രധാന വൈദ്യുതി വിതരണ ലൈനിനകത്തായിരുന്നു എലിയുടെ വികൃതി. മൂന്ന് എലികളാണ് ഇന്‍കമര്‍ പാനലിലെ വയറുകള്‍ കരണ്ടത്. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണിമുതല്‍ രാവിലെ ഒന്‍പത് മണിവരെ കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പൂര്‍ണമായും വൈദ്യുതി മുടങ്ങി. കാസര്‍കോട് ടൗണ്‍, ബദിയടുക്ക, അനന്തപുരം എന്നീ സബ് സ്റ്റേഷനുകളില്‍ നിന്ന് ബാക്ക് ഫീഡ് ചെയ്താണ് പലയിടത്തും വൈദ്യുതി വിതരണം നടത്തിയത്. 

എന്നാല്‍ വിദ്യാനഗര്‍ 11 കെവി ലൈനിനെ ആശ്രയിക്കുന്ന ചെര്‍ക്കള, കോപ്പ, പടുവടുക്ക എന്നിവിടങ്ങളില്‍ വൈകീട്ട് ആറ് വരെ വൈദ്യുതി വിതരണം മുടങ്ങി. ചൊവ്വാഴ്ച കണ്ണൂരില്‍ നിന്ന് വിദഗ്ധരെത്തി പരിശോധന നടത്തിയതിന് ശേഷമെ ഇവിടെ നിന്നുള്ള വൈദ്യുതി വിതരണം സാധ്യമാവുകയുള്ളു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com