'ബെഹ്‌റയെന്ന ദരിദ്രവാസി, മുതലാളി വിജയന്‍'; കമ്മികള്‍ വാഴ്ത്തിപ്പാടുന്ന പിണറായിക്കാലം; ബല്‍റാമിന്റെ കുറിപ്പ്

'ബെഹ്‌റയെന്ന ദരിദ്രവാസി, മുതലാളി വിജയന്‍'; കമ്മികള്‍ വാഴ്ത്തിപ്പാടുന്ന പിണറായിക്കാലം; ബല്‍റാമിന്റെ കുറിപ്പ്

കൊച്ചി: സംസ്ഥാനത്ത് ട്രാഫിക് പിഴ ചുമത്തലിലും ഗുരുതരമായ ക്രമക്കേട് നടന്നിട്ടുണ്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെയും ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെയും വിമര്‍ശനവുമായി എംഎല്‍എ വിടി ബല്‍റാം. 'ഇതിപ്പോ ചുമ്മാ കുറച്ച് ക്യാമറകള്‍ റോട്ടില്‍ കൊണ്ടുവച്ച് ജനങ്ങളില്‍ നിന്ന് പണം പിടുങ്ങുന്നു. കിട്ടുന്ന കാശില്‍ 90 ശതമാനവും സ്വകാര്യ കമ്പനിക്ക്, വെറും 10 ശതമാനം മാത്രം ഖജനാവിലേക്ക്. ബെഹ്‌റയെന്ന ദരിദ്രവാസി ജനറല്‍ ഓഫ് പോലീസും അയാളുടെ മുതലാളി വിജയനും കൂടി ജനങ്ങളുടെ പിച്ചച്ചട്ടിയില്‍ പോലും കൈയ്യിട്ടുവാരുന്ന ഇക്കാലത്തേയാണ് 'പിണറായിക്കാലം' എന്ന് കമ്മികള്‍ വാഴ്ത്തിപ്പാടുന്നത്' - ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ട്രാഫിക് കുറ്റങ്ങള്‍ കണ്ടുപിടിച്ച് പോലീസിന് നല്‍കുന്നതിന്റെ ചുമതല സിഡ്‌കോയെ ഒഴിവാക്കി സ്വകാര്യ കമ്പനിക്ക് നല്‍കി. കെല്‍ട്രോണുമായി ചേര്‍ന്നാണ് തട്ടിപ്പ്.  ഇങ്ങനെ ലഭിക്കുന്ന പിഴയുടെ 90 ശതമാനം സ്വകാര്യ കമ്പനിക്ക് സേവനഅറ്റക്കുറ്റപ്പണി ചാര്‍ജായും ബാക്കി 10 ശതമാനം സര്‍ക്കാരിനും ലഭിക്കുന്ന രീതിയില്‍ ഡിജിപി ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചെന്ന് ചെന്നിത്തല പറഞ്ഞു.'മീഡിയട്രോണിക്‌സ് എന്ന കമ്പനിക്കാണ് കെല്‍ട്രോണിനെ കൂട്ട്പിടിച്ച് ടെന്‍ഡര്‍ നല്‍കിയിരിക്കുന്നത്. നേരത്തെ തന്നെ വിവാദത്തിലായ ഗാലക്‌സോണ്‍ എന്ന ബിനാമി കമ്പനിയാണ് മീഡിയട്രോണിക്‌സിന് പിന്നില്‍. ഇവര്‍ക്ക് ഇത്ര വലിയ കരാര്‍ എടുക്കാനുള്ള സാമ്പത്തിക ഭദ്രതയില്ല. മുന്‍ പരിചയും മതിയായ യോഗ്യതകളുമില്ല. ഇന്ത്യയില്‍ ആദ്യമായിട്ടാണ് പെറ്റി അടിക്കാനും ട്രാഫിക് പിഴ ഈടാക്കാനും സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കാനുള്ള നടപടി ആരംഭിക്കുന്നത്'  ചെന്നിത്തല പറഞ്ഞു.

ബല്‍റാമിന്റെ കുറിപ്പ്

കേരളത്തിലെ ഹൈവേകളിലെ ടോള്‍ വിരുദ്ധ സമരങ്ങള്‍ അവസാനിച്ചിട്ടില്ല. കാരണം അവരുടെ തീവെട്ടിക്കൊള്ള തന്നെ. അത് പിന്നെ കോടികള്‍ മുടക്കി ഹൈവേ പണിതിട്ടാണ് ടോള്‍ പിരിക്കുന്നതെന്നെങ്കിലും വിചാരിക്കാം.

ഇതിപ്പോ ചുമ്മാ കുറച്ച് ക്യാമറകള്‍ റോട്ടില്‍ കൊണ്ടുവച്ച് ജനങ്ങളില്‍ നിന്ന് പണം പിടുങ്ങുന്നു. കിട്ടുന്ന കാശില്‍ 90 ശതമാനവും സ്വകാര്യ കമ്പനിക്ക്, വെറും 10 ശതമാനം മാത്രം ഖജനാവിലേക്ക്.

ബെഹ്‌റയെന്ന ദരിദ്രവാസി ജനറല്‍ ഓഫ് പോലീസും അയാളുടെ മുതലാളി വിജയനും കൂടി ജനങ്ങളുടെ പിച്ചച്ചട്ടിയില്‍ പോലും കൈയ്യിട്ടുവാരുന്ന ഇക്കാലത്തേയാണ് 'പിണറായിക്കാലം' എന്ന് കമ്മികള്‍ വാഴ്ത്തിപ്പാടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com