നടിയെ ആക്രമിച്ച കേസ്; നിര്‍ണായക സാക്ഷികളായ രണ്ട് അഭിഭാഷകരെ ഇന്ന് വിസ്തരിക്കും 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th February 2020 06:51 AM  |  

Last Updated: 19th February 2020 06:51 AM  |   A+A-   |  

High-Court

 

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷി വിസ്താരം ഇന്ന് പുനഃരാരംഭിക്കും. കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ നിയമപ്രകാരം കോടതിയിലെത്തിച്ച രണ്ട് അഭിഭാഷകരെ കോടതി ഇന്ന് വിസ്തരിക്കും. 

ആക്രമണത്തിന് ഇരയായതിന് പിന്നാലെ പൊലീസിന് നടി പരാതി നല്‍കിയതിനെ തുടര്‍ന്ന് ദൃശ്യങ്ങള്‍ പ്രതി സുനില്‍ കുമാര്‍ അഭിഭാഷകര്‍ക്ക് കൈമാറിയിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും, അത് പകര്‍ത്തിയ പെന്‍ഡ്രൈവുമാണ് കൈമാറിയത്. 

പെന്‍ഡ്രൈവും, മൊബൈല്‍ ഫോണും അഭിഭാഷകര്‍ വഴിയാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. ഈ രണ്ട് അഭിഭാഷകരുടേയും മൊഴി കേസില്‍ നിര്‍ണായകമാണ്. പ്രതികള്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ വാങ്ങിയ കടയുടെ ഉടമയേയും ഇന്ന് വിസ്തരിക്കും.