ശിവരാത്രി:ദീര്‍ഘദൂര ട്രെയിന് ആലുവയില്‍ സ്റ്റോപ്പ്; അധിക സര്‍വീസുമായി കൊച്ചി മെട്രോ, സമയവിവരം

ശിവരാത്രിയോടനുബന്ധിച്ച് ശനിയാഴ്ച തിരുവനന്തപുരം  നിസാമുദ്ദീന്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിന് ആലുവയില്‍ രണ്ട് മിനിറ്റ് സ്‌റ്റോപ്പ് അനുവദിച്ചു.
ശിവരാത്രി:ദീര്‍ഘദൂര ട്രെയിന് ആലുവയില്‍ സ്റ്റോപ്പ്; അധിക സര്‍വീസുമായി കൊച്ചി മെട്രോ, സമയവിവരം



ആലുവ: ശിവരാത്രിയോടനുബന്ധിച്ച് ശനിയാഴ്ച തിരുവനന്തപുരം  നിസാമുദ്ദീന്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിന് ആലുവയില്‍ രണ്ട് മിനിറ്റ് സ്‌റ്റോപ്പ് അനുവദിച്ചു. വെള്ളിയാഴ്ച കോയമ്പത്തൂര്‍  തൃശ്ശൂര്‍ പാസഞ്ചര്‍ ട്രെയിന്‍ ആലുവ വരെ നീട്ടി. ശനിയാഴ്ച തൃശ്ശൂരില്‍നിന്ന് കണ്ണൂര്‍ വരെ പോകുന്ന ട്രെയിന്‍ ആലുവയില്‍നിന്നാണ് ആരംഭിക്കുക.

ഇതേ ട്രെയിന്‍ തൃശ്ശൂരില്‍നിന്ന് വെള്ളിയാഴ്ച രാത്രി ഒന്‍പത് മണിക്ക് പുറപ്പെട്ട് 10.30ന് ആലുവയില്‍ എത്തിച്ചേരും. ഇതേ ട്രെയിന്‍ ശനിയാഴ്ച രാവിലെ 4.10ന് ആലുവയില്‍ നിന്ന് പുറപ്പെടും. തൃശ്ശൂര്‍ (5.50), കണ്ണൂര്‍ (12.15) എന്നീ സമയത്ത് എത്തിച്ചേരും. ഈ ട്രെയിനുകള്‍ക്ക് തൃശ്ശൂരിനും ആലുവയ്ക്കും ഇടയില്‍ എല്ലാ സ്‌റ്റേഷനിലും സ്‌റ്റോപ്പ് ഉണ്ടായിരിക്കും. ആലുവയില്‍നിന്ന് വിവിധ സ്‌റ്റേഷനുകളിലേക്കുള്ള ടിക്കറ്റ് നിരക്കുകള്‍  പുതുക്കാട് (10), തൃശ്ശൂര്‍ (15), ഷൊറണൂര്‍ (25), കോഴിക്കോട് (40), കണ്ണൂര്‍ (55).

ശിവരാത്രി മഹോത്സവത്തോനുബന്ധിച്ച്  കൊച്ചി മെട്രോ അധിക സര്‍വീസുകള്‍ നടത്തും. നിലവിലുള്ള സര്‍വീസുകള്‍ക്കു പുറമേ, 21ന് രാത്രി 10 മുതല്‍ രാത്രി ഒന്നുവരെയും 22ന് രാവിലെ നാലു മുതല്‍ ആറു വരെയും അധിക സര്‍വീസുകളുണ്ടാകും. തൈക്കൂടം, വൈറ്റില, ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം, ഇടപ്പള്ളി മെട്രോ സ്‌റ്റേഷനുകളുടെ പാര്‍ക്കിങ് സ്ഥലങ്ങളില്‍ യാത്രക്കാര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് മെട്രോയില്‍ യാത്ര ചെയ്യാം.

കോട്ടയം, ആലപ്പുഴ ഭാഗങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് തൈക്കൂടം, വൈറ്റില മെട്രോ പാര്‍ക്കിങ് ഉപയോഗിക്കാം. കൊച്ചി സിറ്റിയില്‍നിന്ന് ആലുവ ഭാഗത്തേക്ക് പോകുന്നവര്‍ക്ക് കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം മെട്രോ പാര്‍ക്കിങ്ങില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് മെട്രോയില്‍ യാത്ര ചെയ്യാമെന്നും അധികൃതര്‍ പറഞ്ഞു.


 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com