മാര്‍ച്ച് രണ്ടിന് പാലക്കാട് പ്രാദേശിക അവധി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st February 2020 12:46 PM  |  

Last Updated: 21st February 2020 12:46 PM  |   A+A-   |  

security_calendar_140044204

 

പാലക്കാട്: ചിറ്റൂര്‍ദേശ കൊങ്ങന്‍പട പ്രമാണിച്ച് ചിറ്റൂര്‍ തത്തമംഗലം നഗരസഭാ പരിധിയില്‍ മാര്‍ച്ച് രണ്ടിന് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. നഗരസഭാ പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും.

നേരത്തെ പ്രഖ്യാപിച്ചിട്ടുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമാകില്ലെന്ന് ജില്ലാ കലക്ടറുടെ അറിയിപ്പില്‍ പറയുന്നു.