വെളളക്കരം വര്‍ധിപ്പിക്കില്ല; തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വര്‍ധന വേണ്ടെന്ന് എല്‍ഡിഎഫ് യോഗ തീരുമാനം

സംസ്ഥാനത്ത് വെളളക്കരം വര്‍ധിപ്പിക്കണമെന്ന് ജലവിഭവകുപ്പ് ആവശ്യപ്പെട്ടിരുന്നു
വെളളക്കരം വര്‍ധിപ്പിക്കില്ല; തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വര്‍ധന വേണ്ടെന്ന് എല്‍ഡിഎഫ് യോഗ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് വെളളക്കരം കൂട്ടേണ്ടെന്ന് എല്‍ഡിഎഫ് തീരുമാനം. സംസ്ഥാനത്ത് വെളളക്കരം വര്‍ധിപ്പിക്കണമെന്ന് ജലവിഭവകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഇത് തളളിക്കൊണ്ടാണ് എല്‍ഡിഎഫ് യോഗ തീരുമാനം പുറത്തുവന്നത്.

തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വെളളക്കരം വര്‍ധിപ്പിക്കുന്നത് പ്രതികൂലമായി ബാധിക്കുമെന്ന് എല്‍ഡിഎഫ് യോഗം വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് വെളളക്കരം വര്‍ധിപ്പിക്കുന്നത് നീട്ടിവെയ്ക്കാനുളള തീരുമാനത്തില്‍ എല്‍ഡിഎഫ് യോഗത്തില്‍ ഘടകകക്ഷികള്‍ ധാരണയില്‍ എത്തിയത്.

ദിവസങ്ങള്‍ മുന്‍പാണ് വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ചത്. മൂന്നുമാസത്തേക്ക്  വൈദ്യുതി യൂണിറ്റിന് 10 പൈസ വീതം സര്‍ചാര്‍ജ് ഈടാക്കാനാണ് റഗുലേറ്ററി കമ്മിഷന്‍ ഉത്തരവിട്ടത്. മാസം 100 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന വീട്ടില്‍ രണ്ടുമാസ ബില്ലില്‍ 20 രൂപ കൂടും. മാസം 20 യൂണിറ്റ് വരെ ഉപയോഗിക്കുന്ന (500 വാട്ടില്‍ താഴെ കണക്ടഡ് ലോഡുള്ള) വീടുകള്‍ക്ക് മാത്രമേ ഇളവ് ലഭിക്കുകയുള്ളൂ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com