സ്വര്‍ണവേട്ട: വിമാനത്തിന്റെ ടോയ്‌ലെറ്റില്‍ ഒളിപ്പിച്ചിരുന്ന ഒന്നേകാല്‍ കോടിയുടെ സ്വര്‍ണം പിടികൂടി

ദുബായില്‍ നിന്ന്  കൊച്ചിയിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ ടോയ്‌ലെറ്റില്‍ ഒളിപ്പിച്ചിരുന്ന 2.75 കിലോഗ്രാം സ്വര്‍ണമാണ് പിടികൂടിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി മൂന്നര കിലോ സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്ന്  കൊച്ചിയിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ ടോയ്‌ലെറ്റില്‍ ഒളിപ്പിച്ചിരുന്ന 2.75 കിലോഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.  രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ റവന്യൂ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരാണ് സ്വര്‍ണം പിടിച്ചെടുത്തത്. സ്വര്‍ണത്തിന് ഒരു കോടി 20 ലക്ഷം രൂപ വില വരും.

ദുബായില്‍ നിന്ന് പേസ്റ്റ് രൂപത്തില്‍ കൊണ്ടുവന്ന സ്വര്‍ണം പിടികൂടിയതാണ് മറ്റൊരു സംഭവം. പേസ്റ്റ് രൂപത്തില്‍ കൊണ്ടുവന്ന 800 ഗ്രാം സ്വര്‍ണമാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത്. ഇതിന് 32 ലക്ഷം രൂപ വില വരും. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സാണ് സ്വര്‍ണം പിടികൂടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com