കെഎന്‍ ബാലഗോപാല്‍ സെക്രട്ടറി; കെകെ രാഗേഷ് പ്രസിഡന്റ്; കര്‍ഷകസംഘത്തിന് പുതിയ ഭാരവാഹികള്‍

കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറിയായി കെഎന്‍ ബാലഗോപാലിനെ തെരഞ്ഞെടുത്തു. കെകെ രാഗേഷ് എംപിയാണ് സംസ്ഥാന പ്രസിഡന്റ്
കെഎന്‍ ബാലഗോപാല്‍ സെക്രട്ടറി; കെകെ രാഗേഷ് പ്രസിഡന്റ്; കര്‍ഷകസംഘത്തിന് പുതിയ ഭാരവാഹികള്‍

കൊല്ലം: കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറിയായി കെഎന്‍ ബാലഗോപാലിനെ തെരഞ്ഞെടുത്തു. കെകെ രാഗേഷ് എംപിയാണ് സംസ്ഥാന പ്രസിഡന്റ്. ട്രഷററായി ഗോപി കോട്ടമുറിക്കലിനെയും കൊല്ലത്ത് നടന്ന 26ാം സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു.

530 പ്രതിനിധികള്‍ ഉള്‍പ്പടെ 625പേരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. ഞായറാഴ്ച രാവിലെ ആരംഭിച്ച സമ്മേളനം തിങ്കളാഴ്ച വൈകീട്ടത്തെ പൊതുസമ്മേളനത്തോടെ സമാപിക്കും. പൊതുസമ്മേളനത്തോടനുബന്ധിച്ച് വൈകീട്ട് ഒരുലക്ഷം കര്‍ഷകരുടെ റാലി നടക്കും. സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com