മുതിര്‍ന്നവര്‍ നോക്കിനില്‍ക്കേ കനാലിലേക്ക് എടുത്തുചാടി; മുങ്ങിത്താഴുകയായിരുന്ന കുട്ടിയെ രക്ഷപ്പെടുത്തി പത്തുവയസ്സുകാരന്‍, സമാനതകളില്ലാത്ത ധൈര്യം

കനാലില്‍ മുങ്ങിത്താഴുകയായിരുന്ന വിദ്യാര്‍ഥിയെ മുതിര്‍ന്നവര്‍ നോക്കി നില്‍ക്കെ 10 വയസ്സുകാരന്‍ രക്ഷപ്പെടുത്തി
മുതിര്‍ന്നവര്‍ നോക്കിനില്‍ക്കേ കനാലിലേക്ക് എടുത്തുചാടി; മുങ്ങിത്താഴുകയായിരുന്ന കുട്ടിയെ രക്ഷപ്പെടുത്തി പത്തുവയസ്സുകാരന്‍, സമാനതകളില്ലാത്ത ധൈര്യം

മൂവാറ്റുപുഴ: കനാലില്‍ മുങ്ങിത്താഴുകയായിരുന്ന വിദ്യാര്‍ഥിയെ മുതിര്‍ന്നവര്‍ നോക്കി നില്‍ക്കെ 10 വയസ്സുകാരന്‍ രക്ഷപ്പെടുത്തി. മേതല ഹൈലെവല്‍ കനാലിന്റ ഭാഗമായ കുറ്റിലഞ്ഞി പാലത്തിനു സമീപം കനാലില്‍ വീണ ഓലിപ്പാറ പുതുക്കപ്പറമ്പില്‍ ഹസൈനാരിന്റെ മകന്‍ ബാദുഷ(9)യെയാണ്  ഓലിപ്പാറ ബാവു ഹസ്സന്റെ മകന്‍ അല്‍ഫാസ് ബാവു(10) രക്ഷപ്പെടുത്തിയത്.

കനാലിന് അരികില്‍ നില്‍ക്കുകയായിരുന്ന ബാദുഷ അബദ്ധത്തില്‍ കനാലില്‍ വീഴുകയായിരുന്നു. പ്രധാന കനാലായതിനാല്‍  ശക്തമായ ഒഴുക്കുണ്ടായിരുന്നു. കനാലില്‍ മുങ്ങിത്താഴുന്ന ബാദുഷയെ സമീപവാസിയായ മുസ്തഫ ആദ്യം കണ്ടെങ്കിലും എന്തുചെയ്യണമെന്നറിയാതെ പകച്ചു പോയി. ബഹളം വച്ചതോടെ മദ്രസയില്‍ നിന്നു വീട്ടിലേക്കു മടങ്ങുകയായിരുന്ന അല്‍ഫാസ് കാണുകയും ബാദുഷയെ രക്ഷിക്കാന്‍ കനാലിലേക്കു ചാടുകയായിരുന്നു.

നീന്തി ബാദുഷയുടെ അടുത്തെത്തിയ അല്‍ഫാസ് ഒരു വിധത്തില്‍ ബാദുഷയെയും കൊണ്ട് കരയിലേക്കെത്തി. നെല്ലിക്കുഴി അല്‍ അമല്‍ സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് അല്‍ഫാസ് ബാവു. കുറ്റിലഞ്ഞി സര്‍ക്കാര്‍ സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് ബാദുഷ.  സമപ്രായക്കാരനെ രക്ഷപ്പെടുത്താന്‍ കനാലിലേക്കെടുത്തു ചാടിയ അല്‍ഫാസിന് നാടിന്റെ നാനാഭാഗത്തു നിന്നും അഭിനന്ദന പ്രവാഹമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com