വിവാദങ്ങള്‍ വകവെയ്ക്കാതെ സര്‍ക്കാര്‍; ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാന്‍ ഒന്നേമുക്കാല്‍ കോടി, സാമ്പത്തിക പ്രതിസന്ധി തടസ്സമായില്ല

ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാന്‍ അനുവദിക്കണമെന്ന സംസ്ഥാന പൊലീസിന്റെ നീണ്ടക്കാലത്തെ ആവശ്യത്തിന് നടപടിയായി
വിവാദങ്ങള്‍ വകവെയ്ക്കാതെ സര്‍ക്കാര്‍; ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാന്‍ ഒന്നേമുക്കാല്‍ കോടി, സാമ്പത്തിക പ്രതിസന്ധി തടസ്സമായില്ല

തിരുവനന്തപുരം: ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാന്‍ അനുവദിക്കണമെന്ന സംസ്ഥാന പൊലീസിന്റെ നീണ്ടക്കാലത്തെ ആവശ്യത്തിന് നടപടിയായി. ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാന്‍ ഒരു കോടി 70 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഹെലികോപ്റ്റര്‍ അനുവദിക്കണമെന്ന ഡിജിപിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍.

സംസ്ഥാനത്ത് നിലനില്‍ക്കുന്ന ട്രഷറി നിയന്ത്രണം മറികടന്നാണ് തുക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. നേരത്തെ സംസ്ഥാന പൊലീസിന് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നത് രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ വാടക ധൂര്‍ത്ത് എന്നിങ്ങനെയുളള വിമര്‍ശനങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷം സര്‍ക്കാരിനെതിരെ രംഗത്തുവരികയായിരുന്നു. എന്നാല്‍ ഹെലികോപ്റ്റല്‍ വാടകയ്ക്ക് എടുക്കുന്നതിന് മുഖ്യമന്ത്രി അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.

ഡിസംബര്‍ പകുതിയോടെ ഹെലികോപ്റ്റര്‍ സംസ്ഥാനത്ത് എത്തിക്കാനായിരുന്നു ഡിജിപി ഉള്‍പ്പെട്ട സംഘം തീരുമാനിച്ചിരുന്നത്. തുടര്‍ന്ന് പവന്‍ ഹാന്‍സ് എന്ന പൊതുമേഖല സ്ഥാപനവുമായി കരാര്‍ ഒപ്പിട്ടു. മൂന്ന് മാസത്തെ വാടകയ്ക്കായി നാലരക്കോടിയോളം രൂപ മുന്‍കൂറായി നല്‍കിയെങ്കില്‍ മാത്രമേ ഹെലികോപ്റ്റര്‍ നല്‍കൂ എന്നാണ് അവര്‍ അറിയിച്ചിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com