കസേരയുടെ മഹത്വം കാണിക്കുന്നതുകൊണ്ടാണ് എല്ലാം തുറന്നുപറയാത്തത്;മുഖ്യമന്ത്രിക്ക് കെമാല്‍ പാഷയുടെ മറുപടി

പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ജസ്റ്റിസ് കെമാല്‍ പാഷ
കസേരയുടെ മഹത്വം കാണിക്കുന്നതുകൊണ്ടാണ് എല്ലാം തുറന്നുപറയാത്തത്;മുഖ്യമന്ത്രിക്ക് കെമാല്‍ പാഷയുടെ മറുപടി


തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ജസ്റ്റിസ് കെമാല്‍ പാഷ. ആഭ്യന്തരവകുപ്പിനെ വിമര്‍ശിച്ചതാകാം മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. മുസ്‌ലിം സംഘടനകളുമായി തനിക്ക് ബന്ധമില്ല. പൗരത്വ നിയഭേദഗതിക്ക് എതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് ഒപ്പമാണെന്ന് പറയുകയും നിയമത്തെ അനുകൂലിക്കുന്നവരെ സഹായിക്കുയും ചെയ്യുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഇരുന്ന കസേരയുടെ മഹത്വം കാണിക്കുന്നത് കൊണ്ടാണ് എല്ലാം തുറന്ന് പറയാത്തതെന്നും കെമാല്‍ പാഷ കൂട്ടിച്ചേര്‍ത്തു.

മുന്‍ ന്യായാധിപന്‍ ജമാ അത്തെ ഇസ്‌ലാമിയുടെ നാവായി മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കെമാല്‍ പാഷയുടെ പേരെടുത്ത് പറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.

മുന്‍ ന്യായാധിപന്‍ ഇരുന്ന കസേരയുടെ വലിപ്പം മനസ്സിലാക്കാതെ തെറ്റിദ്ധാരണ പരത്തുകയാണ്. ജമാ അത്തെ ഇസ്‌ലാമിയെയും എസ്ഡിപിഐയെയും കുറിച്ച് പറയുമ്പോള്‍  എന്തിനാണ് അയാള്‍ വിളറിപിടിക്കുന്നതെന്നും പിണറായി ചോദിച്ചു. പൗരത്വനിയമത്തിനെതിരായ സമരത്തില്‍ എസ്ഡിപിഐയും ജമാ അത്തെ ഇസ്‌ലാമിയെയും പങ്കാളിയാക്കില്ലെന്നും പിണറായി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com