കെ ആയിഷക്കുട്ടി അന്തരിച്ചു 

സംസ്‌കാരം ഇന്ന് വെകിട്ട് നാലിന്
കെ ആയിഷക്കുട്ടി അന്തരിച്ചു 

മലപ്പുറം: കേരളത്തിലെ ആദ്യത്തെ മസ്ലീം വനിതാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ ആയിഷക്കുട്ടി അന്തരിച്ചു. 91 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് മരിച്ചത്.

1979-84 കാലഘട്ടത്തിലാണ് ആയിഷക്കുട്ടി ആദ്യമായി മലപ്പുറം ജില്ലയില നന്നംമുക്ക് ഗ്രാമപ്പഞ്ചായത്തിന്റെ പ്രസിഡന്റാകുന്നത്. 1984 മുതൽ തുടർച്ചയായ ഏഴുവർഷം പഞ്ചായത്ത് അംഗമായി. 1995 മുതൽ 2000 വരെ വീണ്ടും നന്നംമുക്ക് പഞ്ചായത്തിന്റെ പ്രസിഡൻറായി പ്രവർത്തിച്ചു. മലപ്പുറം ജില്ലയിലെ ആദ്യ വനിതാ പഞ്ചായത്ത് പ്രസിഡന്റ് എന്ന പദവിയും ആയിഷക്കുട്ടിക്ക് സ്വന്തമാണ്. 

സംസ്‌കാരം ഇന്ന് വെകിട്ട് നാലിന് നന്നംമുക്ക് ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com