അനധികൃതസ്വത്ത് സമ്പാദനം; വിഎസ് ശിവകുമാറിന്റെ ലോക്കര്‍ വിജിലന്‍സ് തുറന്നു; ശൂന്യം

വഴുതക്കാട്ടെ ബാങ്കിലെത്തിയാണ് വിജിലന്‍സ് സംഘം ലോക്കര്‍ പരിശോധിച്ചത്
അനധികൃതസ്വത്ത് സമ്പാദനം; വിഎസ് ശിവകുമാറിന്റെ ലോക്കര്‍ വിജിലന്‍സ് തുറന്നു; ശൂന്യം

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി വിഎസ് ശിവകുമാറിന്റെ ലോക്കര്‍ തുറന്നുപരിശോധിച്ചെങ്കിലും വിജിലന്‍സിന് ഒന്നും കണ്ടെത്താനായില്ല. വഴുതക്കാട്ടെ ബാങ്കിലെത്തിയാണ് വിജിലന്‍സ് സംഘം ലോക്കര്‍ പരിശോധിച്ചത്. കഴിഞ്ഞ ദിവസം മുന്‍മന്ത്രി ശിവകുമാറിന്റെ വീട്ടില്‍ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. ഇതിനിടെ  ലോക്കറിന്റെ താക്കോല്‍ ചോദിച്ചെങ്കിലും കാണാനില്ലന്നായിരുന്നു മറുപടി. ഇതില്‍ സംശയം തോന്നിയാണ് വിജിലന്‍സ് സംഘം ലോക്കര്‍ തുറന്നു പരിശോധിച്ചത്. ശിവകുമാറിന്റെ ഭാര്യയുടെ പേരിലാണ് ലോക്കര്‍.

നേരത്തെ ഇടപാടുകള്‍ നടത്തരുതെന്ന് ചൂണ്ടാക്കാണിച്ച് വിജിലന്‍സ് ശിവകുമാറിന് കത്ത് നല്‍കിയിരുന്നു. താക്കോല്‍ ഇല്ലാത്തതിനാല്‍ ബാങ്ക് തന്നെ പ്രത്യേക സംവിധാനമൊരുക്കിയാണ് ലോക്കര്‍ തുറക്കാന്‍ സൗകര്യമൊരുക്കിയത്.

ദേവസ്വം, ആരോഗ്യം മന്ത്രിയായിരിക്കെ ബിനാമി പേരില്‍ വന്‍തോതില്‍ സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. കഴിഞ്ഞ ദിവസം ശിവകുമാറിന്റെ വീട്ടില്‍ വിജിലന്‍സ് 17 മണിക്കൂര്‍ പരിശോധന നടത്തിയിരുന്നു.  കേസില്‍ ശിവകുമാറിനെ ഒന്നാംപ്രതിയാക്കി വിജിലന്‍സ് സ്‌പെഷല്‍ സെല്‍ എഫ്.ഐ.ആര്‍. സമര്‍പ്പിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com