ഡല്‍ഹിയില്‍ കൊല്ലപ്പെട്ട  പൊലീസുകാരന് ഒരു കോടി നഷ്ടപരിഹാരം നല്‍കുമെന്ന് കെജരിവാള്‍; കലാപത്തിന് പിന്നില്‍ സാമൂഹ്യവിരുദ്ധര്‍

ഡല്‍ഹി പൊലിസ് ഹെഡ് കോണ്‍സ്റ്റബിള്‍ രത്തിന്‍ ലാലിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍
ഡല്‍ഹിയില്‍ കൊല്ലപ്പെട്ട  പൊലീസുകാരന് ഒരു കോടി നഷ്ടപരിഹാരം നല്‍കുമെന്ന് കെജരിവാള്‍; കലാപത്തിന് പിന്നില്‍ സാമൂഹ്യവിരുദ്ധര്‍


ന്യൂഡല്‍ഹി: പൗരത്വനിയമത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ വെടിയേറ്റു മരിച്ച ഡല്‍ഹി പൊലിസ് ഹെഡ് കോണ്‍സ്റ്റബിള്‍ രത്തിന്‍ ലാലിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ നിയമസഭയില്‍ പറഞ്ഞു. കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കുമെന്നും കെജരിവാള്‍ പറഞ്ഞു.

ഡല്‍ഹിയിലെ ജനങ്ങള്‍ കലാപം ആഗ്രഹിക്കുന്നില്ല. ഈ കലാപവുമായി യാതൊരു ബന്ധവുമില്ല. കലാപത്തിന് പിന്നില്‍ സാമൂഹ്യവിരുദ്ധരും ബാഹ്യശക്തികളും. ഡല്‍ഹിയിലെ ഹിന്ദുക്കളും മുസ്ലീങ്ങളും പരസ്പരം സാഹോദര്യത്തോടെ കഴിയാന്‍ ആഗ്രഹിക്കുന്നവരാണെന്നും കെജരിവാള്‍ പറഞ്ഞു.

രത്തന്‍ലാലിന് ഒരു കോടി രൂപ നല്‍കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ പറഞ്ഞു. ക്രമസമാധാനപാലനത്തിനിടെ ഹെഡ് കോണ്‍സ്റ്റബിളിന്റെ ജീവന്‍ നഷ്ടമായത് അസ്വസ്ഥപ്പെടുത്തുന്നതാണ്. രക്തസാക്ഷി പദവിയും കുടുംബത്തിലെ ഒരാള്‍ക്ക് ജോലിയും നല്‍കുമെന്ന് നദ്ദ പറഞ്ഞു.

രത്തന്‍ ലാലിന് രക്തസാക്ഷി പദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധവുമായി രംഹത്തുവന്നിരുന്നു.
രത്തന്‍ ലാലിന്റെ മൃതദേഹവും വഹിച്ചായിരുന്നു പ്രതിഷേധം.കല്ലേറില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്നാണ് രത്തന്‍ ലാല്‍ മരണമടയുന്നത്. ഡല്‍ഹി  ഗോകുല്‍പുരി പൊലീസ് സ്‌റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളായിരുന്നു ഇദ്ദേഹം

രത്തന്‍ ലാലിന്റെ ധീരതയെ പ്രകീര്‍ത്തിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ കുടുംബത്തിന് കത്തയച്ചിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പം രാജ്യം മുഴുവനുമുണ്ടെന്ന് അമിത് ഷാ കത്തില്‍ വ്യക്തമാക്കി. ജോലിക്കിടെ മഹത്തായ ത്യാഗമാണ് നടത്തിയതെന്നും രത്തന്‍ ലാലിന്റെ ഭാര്യ പൂനം ദേവിക്ക് എഴുതിയ കത്തില്‍ അമിത് ഷാ പറഞ്ഞു. അതേസമയം ഡല്‍ഹിയില്‍ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 22 ആയി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com