അധ്യക്ഷനും ഉദ്ഘാടകനും കെ ബാബു; എന്നാല്‍ പ്രാര്‍ത്ഥനയും ചൊല്ലിക്കൊള്ളാന്‍ ഒരു വിഭാഗം; കോണ്‍ഗ്രസ് യോഗത്തില്‍ കയ്യാങ്കളി

രണ്ട് പരിപാടികളില്‍ ബാബുവിനെ അധ്യക്ഷനായും ഉദ്ഘാടകനായും തീരുമാനിച്ചതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്
അധ്യക്ഷനും ഉദ്ഘാടകനും കെ ബാബു; എന്നാല്‍ പ്രാര്‍ത്ഥനയും ചൊല്ലിക്കൊള്ളാന്‍ ഒരു വിഭാഗം; കോണ്‍ഗ്രസ് യോഗത്തില്‍ കയ്യാങ്കളി

കൊച്ചി; കോണ്‍ഗ്രസ് യോഗത്തില്‍ അധ്യക്ഷനായും ഉദ്ഘാടകനായും മുന്‍ മന്ത്രി കെ ബാബുവിനെ തീരുമാനിച്ചതിന്റെ പേരില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി. ഉന്തും തള്ളുമായതോടെ ഒരു വിഭാഗം യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. രണ്ട് പരിപാടികളില്‍ ബാബുവിനെ അധ്യക്ഷനായും ഉദ്ഘാടകനായും തീരുമാനിച്ചതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. 

കോണ്‍ഗ്രസ് കുമ്പളം കമ്മിറ്റി പൗരത്വ ഭേദഗതി നിയമത്തിനെതിരേ മാര്‍ച്ച് ഒന്നിന് നടത്തുന്ന ഭരണഘടനസംരക്ഷണ റാലിയുടെ ഉദ്ഘാടകനായി കെ ബാബുവിനെ തീരുമാനിച്ചു. അന്നുതന്നെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നടത്തുന്ന സമ്മേളനത്തിന്റെ അധ്യക്ഷനായും ബാബുവിനെ വെച്ചു. ഇത് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ് ഐ വിഭാഗം രംഗത്തെത്തുകയായിരുന്നു. എല്ലാ സ്ഥാനവും വഹിക്കുമെങ്കില്‍ ഈശ്വരപ്രാര്‍ത്ഥനയും ബാബുതന്നെ ചൊല്ലട്ടെ എന്നായി പ്രവര്‍ത്തകര്‍. 

മണ്ഡലം കമ്മിറ്റിയുടെ പരിപാടികളില്‍ മണ്ഡലം പ്രസിഡന്റാണ് അധ്യക്ഷനാകേണ്ടത്. എന്നാല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ പരിപാടിയില്‍പോലും അധ്യക്ഷനാകണമെന്ന ബാബുവിന്റെ രീതി ശരിയല്ലെന്ന് പറഞ്ഞുകൊണ്ടാണ് തര്‍ക്കം തുടങ്ങിയത്. മണ്ഡലം കമ്മിറ്റിയുടെ പരിപാടിയില്‍ ബാബുവിനെ തെറ്റായിപ്പോയെന്ന് പിന്നീട് പ്രസിഡന്റ് സമ്മതിച്ചു. എങ്കില്‍ നോട്ടീസില്‍ കെ ബാബുവിന്റെ പേരുമാറ്റിയടിക്കണം എന്നായി ഐ വിഭാഗം. എന്നാല്‍ അത് പറ്റില്ലെന്ന് പ്രസിഡന്റ് പറഞ്ഞതോടെ വീണ്ടും ബഹളമായി. ഇതോടെ എ, ഐ പ്രവര്‍ത്തകര്‍ തമ്മില്‍ വാടാ, പോടാ വിളി തുടങ്ങി. ഐ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com