സംസ്ഥാനത്ത് രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ വൈദ്യുതാഘാതമേറ്റ് മൂന്ന് പേർ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th February 2020 04:28 PM  |  

Last Updated: 27th February 2020 04:28 PM  |   A+A-   |  

പ്രതീകാത്മക ചിത്രം

 

കൊച്ചി: ര​ണ്ട് വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ളി​ലായി വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് മൂ​ന്നു പേ​ർ മ​രി​ച്ചു. തൃ​ശൂ​രും ക​ണ്ണൂ​രുമാണ് സംഭവം.

തൃ​ശൂ​ർ മൂ​ർ​ക്ക​നാ​ടാ​ണ് ആ​ദ്യ സം​ഭ​വം. ഇ​വി​ടെ പൊ​ട്ടി​യ വൈ​ദ്യു​തി ക​മ്പി​യി​ൽ ത​ട്ടി ര​ണ്ട് സ്ത്രീ​ക​ളാണ് ദാരുണമായി മരിച്ചത്.പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ കു​ഞ്ഞ (65), ദേ​വി (65) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പാ​ട​ത്ത് പു​ല്ല​രി​യാ​ൻ​ പോയസമയത്താണ് അപകടം നടന്നത്.

ക​ണ്ണൂ​രി​ൽ അ​റ്റ​കൂ​റ്റ​പ്പ​ണി​ക്കി​ടെ കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​നാണ് മ​രി​ച്ചത്. ത​ളി​പ്പ​റ​മ്പ് സെ​ക്ഷ​നി​ലെ മ​സ്ദൂ​ർ ആ​യ പി ​പി രാ​ജീ​വ​ൻ ആ​ണ് മ​രി​ച്ച​ത്.