വിദ്യാര്‍ഥി ഗിയര്‍ മാറ്റി; ബസിലുണ്ടായിരുന്ന വിദ്യാര്‍ഥികളും മുറ്റത്തുകളിച്ചുകൊണ്ടിരുന്ന കുട്ടികളും അത്ഭുതരമായി രക്ഷപ്പെട്ടു; ഭിത്തിയില്‍ ഇടിച്ചു നിന്നു

സ്‌കൂളിന്റെ പ്രവേശനകവാടത്തിനു സമീപം ബസ് നിര്‍ത്തിയ ശേഷം ഡ്രൈവര്‍ ഓഫീസിലേക്ക് കയറിയ ഉടനെയായിരുന്നു അപകടം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

രാജകുമാരി: നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസിനുള്ളില്‍ ഉണ്ടായിരുന്ന വിദ്യാര്‍ഥി ഗിയര്‍ തട്ടിമാറ്റിയതിനെത്തുടര്‍ന്ന് വാഹനം തെന്നിനീങ്ങി സമീപത്തെ വീടിന്റെ ഭിത്തിയില്‍ ഇടിച്ചുനിന്നു. ബസിലുണ്ടായിരുന്ന വിദ്യാര്‍ഥികളും വീടിന്റെ മുറ്റത്തുകളിച്ചുകൊണ്ടിരുന്ന 2 കുട്ടികളും അത്ഭുതകരമായി രക്ഷപ്പെട്ടു.

എസ്റ്റേറ്റ് പൂപ്പാറയില്‍ ഉള്ള ശാന്തന്‍പാറ പഞ്ചായത്ത് എല്‍പി സ്‌കൂളിന്റെ മിനി ബസ് ആണ് അപകടത്തില്‍ പെട്ടത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം.

സ്‌കൂളിന്റെ പ്രവേശനകവാടത്തിനു സമീപം ബസ് നിര്‍ത്തിയ ശേഷം ഡ്രൈവര്‍ ജയകുമാര്‍ ഓഫീസിലേക്ക് കയറിയ ഉടനെയായിരുന്നു അപകടം. പത്ത് വിദ്യാര്‍ഥികള്‍ ബസില്‍ കയറിയിരുന്നു. ഇവരില്‍ ആരോ ഒരാള്‍ എന്‍ജിന്‍ ഗിയര്‍ തട്ടിമാറ്റിയതോടെ ന്യൂട്ടറില്‍ ആയ ബസ് മുന്നിലേക്ക് ഉരുണ്ടു. റോഡിന്റെ എതിര്‍വശത്തുള്ള ഐക്കാട്ട ഹനീഫയുടെ വീടിന് നേരെയാണ് ബസ് നീങ്ങിയത്. ഹനീഫയുടെ കൊച്ചുമക്കളായ സാമാ, അല്‍ അമീന്‍ എന്നിവര്‍ ഈ സമയം വീടിന്റെ മുറ്റത്തുകളിച്ചുകൊണ്ടിരിക്കുകയായിരുന്നു.

വീടിന്റെ വാതില്‍ക്കല്‍ നിന്ന ഹനീഫ ബസ് വീടന്റെ മുറ്റേത്ത് വരുന്നതുകണ്ടു കൊച്ചുമക്കളെയും എടുത്ത് ഓടിമാറി. വീടിന്റെ ഭിത്തിയില്‍ ഇടിച്ചാണ് ബസ് നിന്നത്. മുന്‍ഭാഗം ഭാഗികമായി തകര്‍ന്നു. വീടിന്റെ ഭിത്തിക്കു വിള്ളല്‍ വീണു. ബസില്‍ ഉണ്ടായിരുന്ന ഏഴ് വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്കേറ്റു. അപകടം സംഭവിച്ച ബസിന്റെ ഹാന്‍ഡ് ബ്രേക്ക് പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. അശ്രദ്ധമായി വാഹനം നിര്‍ത്തിയിട്ട് അപകടത്തിനിടയാക്കിയതിനു ബസ് ഡ്രൈവര്‍ ജയകുമാറിനെതിരെ പൊലിസ് കേസെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com