ട്വന്റി ട്വന്റിയിൽ പൊട്ടിത്തെറി; കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു

പഞ്ചായത്ത് പ്രസിഡണ്ട് കെ വി ജേക്കബ് രാജി വെച്ചു
ട്വന്റി ട്വന്റിയിൽ പൊട്ടിത്തെറി; കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു

കൊച്ചി: എറണാകുളം കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന ട്വന്റി ട്വന്റിയില്‍ പൊട്ടിത്തെറി. പഞ്ചായത്ത് പ്രസിഡണ്ട് കെ വി ജേക്കബ് രാജി വെച്ചു. കെ വി ജേക്കബ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ട് വരാനിരിക്കെയാണ് രാജി.

ട്വന്റി ട്വന്റിയിലെ നിയമ ലംഘനങ്ങള്‍ക്ക് കൂട്ടുനില്‍ക്കാനാവാത്തതിനാലാണ് രാജിയെന്ന് കെ വി ജേക്കബ് പറഞ്ഞു. അവിടെ ജനാധിപത്യമില്ലെന്നും പഞ്ചായത്തിന്റെ പദ്ധതി വിഹിതം പോലും ചെലവഴിക്കാനാവാത്ത അവസ്ഥയാണെന്നും ജേക്കബ് പ്രതികരിച്ചു.

അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ സംരക്ഷണം ആവശ്യപ്പെട്ട് ഭരണസമിതിയിലെ ഒരു വിഭാഗം ഹൈക്കോടതിയില്‍ ഹര്‍ജി നല്കിയിരുന്നു.
പത്തൊമ്പതംഗങ്ങളാണ് പഞ്ചായത്തിലുള്ളത്. ഇതില്‍ 17 പേരും ട്വന്റി ട്വന്റി അംഗങ്ങളാണ്. ഇതില്‍ 14 പേരാണ് ഹൈക്കോടതിയെ സമീപിച്ചത്. ജനുവരി മൂന്നിനാണ് അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുക്കുന്നത്. അന്ന് അതില്‍ പങ്കെടുക്കാന്‍ സംരക്ഷണം വേണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com