പണിമുടക്കില്‍ വ്യാപാരികള്‍ പങ്കെടുക്കില്ല, കടകള്‍ തുറക്കുമെന്ന് ഏകോപന സമിതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th January 2020 01:54 PM  |  

Last Updated: 07th January 2020 01:54 PM  |   A+A-   |  

fruit-shop

 

കോഴിക്കോട്: ട്രെയ്ഡ് യൂണിയനുകള്‍ പ്രഖ്യാപിച്ചിട്ടുള്ള ദേശീയ പണിമുടക്കില്‍ വ്യാപാരികള്‍ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍. നാളെ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് നസിറുദ്ദീന്‍ പറഞ്ഞു.

തുറക്കുന്ന കടകള്‍ക്ക് സംരക്ഷണം നല്‍കണമെന്നു പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാപാരികളുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ക്കാണ് പണിമുടക്ക്. അതില്‍ സഹകരിക്കേണ്ടതില്ലെന്നാണ് തീരുമാനം. പണിമുടക്കിന്റെ ലക്ഷ്യങ്ങളില്‍ വ്യാപാരികളുമായി ബന്ധപ്പെട്ട കാര്യങ്ങളും ഉള്‍പ്പെടുത്തേണ്ടിയിരുന്നുവെന്ന് നസിറുദ്ദീന്‍ പറഞ്ഞു.

തൊഴിലാളി യൂണിയനുകളുടെ സംയുക്തസമിതി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രിയാണ് ആരംഭിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് പണിമുടക്ക്.