ലൈസന്‍സ് പുതുക്കാന്‍ ഇനി അര മണിക്കൂര്‍ മതി, ആര്‍ടി ഓഫിസില്‍ ഫാസ്റ്റ് ട്രാക്ക് കൗണ്ടര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th January 2020 09:11 AM  |  

Last Updated: 07th January 2020 09:11 AM  |   A+A-   |  

driving_license

 

കൊച്ചി: എറണാകുളം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലെ ഫാസ്റ്റ് ട്രാക്ക് കൗണ്ടറിലൂടെ വിവിധ സേവനങ്ങള്‍ 30 മിനിറ്റിനുള്ളില്‍ ലഭ്യമാകും.ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കല്‍,ഡ്രൈവിംഗ് ലൈസന്‍സ് പര്‍ട്ടിക്കുലേഴ്‌സ്, ലൈസന്‍സിലെ മേല്‍വിലാസം മാറ്റല്‍, ഡ്യൂപ്ലിക്കേറ്റ്ഡ്രൈവിംഗ് ലൈസന്‍സ് എന്നീ സേവനങ്ങള്‍ കൗണ്ടറില്‍ ലഭിക്കും.  

കണ്ടക്ടര്‍ ലൈസന്‍സ് പുതുക്കല്‍, ലൈസന്‍സ് പര്‍ട്ടിക്കുലേഴ്‌സ്, ലൈസന്‍സിലെ മേല്‍വിലാസം മാറ്റല്‍, ഡ്യൂപ്ലിക്കേറ്റ്ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയും ലഭിക്കും.

രജിസ്‌ട്രേഷന്‍ സംബന്ധിച്ച് ഹൈപ്പോത്തിക്കേഷന്‍ നോട്ടിംഗ്, ഉടമസ്ഥാവകാശം മാറ്റുക, ആര്‍.സി. പര്‍ട്ടിക്കുലേഴ്‌സ്, ഡ്യൂപ്ലിക്കേറ്റ് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (ഒറിജിനല്‍ നഷ്മായ അപേക്ഷകര്‍ക്ക് മാത്രം) എന്നീ സേവനങ്ങളും ഓട്ടോറിക്ഷയുടെയും ടാക്‌സി കാറുകളുടെയും കാലാവധി കഴിയാത്ത പെര്‍മിറ്റ് പുതുക്കാനുള്ള അപേക്ഷയും കൗണ്ടറില്‍ സമര്‍പ്പിക്കാം. 

ഇവയ്ക്ക് പുറമേ എന്‍ക്വയറി ആവശ്യമില്ലാത്ത ഹൈപ്പോത്തിക്കേഷന്‍ ടെര്‍മിനേഷന്‍ പോലുള്ള സേവനങ്ങളും നേരിട്ട് വരുന്ന അപേക്ഷകര്‍ക്ക് ജോയിന്റ് ആര്‍ടിഒയുടെ അനുവാദത്തോടെ 30 മിനിറ്റിനുള്ളില്‍ ലഭിക്കും. ആര്‍ടി ഓഫീസിലെ നാല് കൗണ്ടറുകള്‍ രാവിലെ 10 മുതല്‍ 4 വരെയാണ് പ്രവര്‍ത്തിക്കുന്നത്.