സ്‌കൂളിന് കാവല്‍ ഇനി വിമുക്തഭടന്‍മാര്‍; ലക്ഷ്യം ലഹരിവേട്ട, നിര്‍ദേശവുമായി മന്ത്രി

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗം തടയാനായി പുതുവഴികള്‍ തേടി വിദ്യാഭ്യാസവകുപ്പ്.
സ്‌കൂളിന് കാവല്‍ ഇനി വിമുക്തഭടന്‍മാര്‍; ലക്ഷ്യം ലഹരിവേട്ട, നിര്‍ദേശവുമായി മന്ത്രി

തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗം തടയാനായി പുതുവഴികള്‍ തേടി വിദ്യാഭ്യാസവകുപ്പ്. വിമുക്തഭടന്‍മാരെ കാവല്‍ ഏല്‍പ്പിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ചുറ്റുമതില്‍ ഇല്ലാത്ത സ്‌കൂളുകളില്‍ മതിയായ കാരണം കൂടാതെ അന്യര്‍ അകത്തു പ്രവേശിക്കുന്നതു തടയാന്‍ വിമുക്ത ഭടന്മാനം കാവലിന് നിയമിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് നിര്‍ദേശിച്ചു.

സ്‌കൂളിലും പരിസരങ്ങളിലും വിദ്യാര്‍ഥിയകളെയും അധ്യാപകരൈയും അല്ലാത്ത ആരെയും  പ്രവേശിപ്പിക്കില്ല. സ്‌കൂള്‍ പരിസരത്തുള്ള കടകളും ഐസ്‌ക്രീം പാര്‍ലറുകള്‍ പോലെയുള്ള സ്ഥാപനങ്ങളും കേന്ദ്രീകരിച്ചു തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ പരിശോധന നടത്തും. ഹോസ്റ്റലുകള്‍, ശുചിമുറികള്‍ എന്നിവയും പരിശോധനയ്ക്കു വിധേയമാക്കും.

നിയമലംഘനം നടത്തുന്നവര്‍ക്ക് ഏഴു വര്‍ഷം തടവ് ഉള്‍പ്പെടെയുള്ള കര്‍ശന ശിക്ഷകള്‍ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനും എല്ലാ സ്‌കൂളുകളിലും ഡ്രോപ് ബോക്‌സ്/പരാതിപ്പെട്ടികള്‍ ഉണ്ടെന്ന് ഉറപ്പാക്കുകയും വേണമെന്നും മന്ത്രി നിര്‍ദേശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com