വിദ്യാര്‍ഥികളുടെ എണ്ണം ജാതി തിരിച്ച് ബോര്‍ഡില്‍ എഴുതിയിട്ട് അധ്യാപകര്‍; വിമര്‍ശനം ശക്തം 

മൂന്നാം ക്ലാസിലെ 51 കുട്ടികളെ എസ് സി, ഒയിസി, ഒബിസി, ജനറല്‍, ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍ എന്നിങ്ങനെയാണ് തിരിച്ചെഴുതിയത്
വിദ്യാര്‍ഥികളുടെ എണ്ണം ജാതി തിരിച്ച് ബോര്‍ഡില്‍ എഴുതിയിട്ട് അധ്യാപകര്‍; വിമര്‍ശനം ശക്തം 

കൊച്ചി: ക്ലാസ് മുറിയിലെ ബോര്‍ഡില്‍ കുട്ടികളുടെ ജാതി തിരിച്ച് കണക്കെഴുതിയിരിക്കുന്ന ചിത്രം പങ്കുവെച്ച് എഴുത്തുകാരി ചിത്തിര കുസുമന്‍. എറണാകുളം സെന്റ് തെരേസാസ് ലോവര്‍ പ്രൈമറി സ്‌കൂളിലാണ് ഇതെന്ന് ചിത്തിര കുസുമന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 

മൂന്നാം ക്ലാസിലെ 51 കുട്ടികളെ എസ് സി, ഒയിസി, ഒബിസി, ജനറല്‍, ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍ എന്നിങ്ങനെയാണ് തിരിച്ചെഴുതിയത്. ഡാറ്റാ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ബോര്‍ഡില്‍ കുട്ടികള്‍ കാണ്‍കെ ഇങ്ങനെ എഴുതിയിട്ടത് എന്നാണ് വിശദീകരണം ലഭിച്ചതെന്നും പറയുന്നു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കസിന്റെ മകൾ പഠിക്കുന്ന ക്ലാസ് മുറിയിൽ നിന്നാണ്. എറണാകുളം സെന്റ്. തെരേസാസ് ലോവർ പ്രൈമറി സ്കൂൾ. ജാതി നമ്മളെ വേർതിരിക്കുന്നില്ല എന്ന് എത്രയുറക്കെ മുദ്രാവാക്യം വിളിച്ചാലും കൊച്ചുകുഞ്ഞുങ്ങളുടെ മേൽ മുതിർന്നവർ, അധ്യാപകർ, അടിച്ചേൽപ്പിക്കുന്ന ഈ കറ മാഞ്ഞുപോവില്ല. കാരണം തിരക്കിയപ്പോൾ എന്തോ ഡാറ്റ ആവശ്യങ്ങൾക്ക് വേണ്ടിയാണ് ബോർഡിൽ കുട്ടികൾ കാണെ ഇതിങ്ങനെ എഴുതിയിട്ടിരിക്കുന്നത് എന്ന് പറഞ്ഞത്രേ. നിങ്ങൾ ഇപ്പോളോർത്ത അതേ ചോദ്യമാണ് എന്റെ മനസിലും വന്നത്, Seriously? !

Shame on you teachers whoever wrote this.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com