തടഞ്ഞതില്‍ പരാതിയില്ല ; വിവാദങ്ങളില്‍ താല്‍പ്പര്യമില്ലെന്ന് മൈക്കിള്‍ ലെവിറ്റ്

പണിമുടക്കിയവര്‍ ലെവിറ്റിന്റെ വഞ്ചിവീടിനെ തടഞ്ഞതിനെ അദ്ദേഹം ഇന്നലെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു
തടഞ്ഞതില്‍ പരാതിയില്ല ; വിവാദങ്ങളില്‍ താല്‍പ്പര്യമില്ലെന്ന് മൈക്കിള്‍ ലെവിറ്റ്

കോട്ടയം : തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിനിടെ തന്നെ തടഞ്ഞതില്‍ പരാതിയില്ലെന്ന് നൊബേല്‍ സമ്മാന ജേതാവ് മൈക്കിള്‍ ലെവിറ്റ്. വിവാദങ്ങളില്‍ താല്‍പ്പര്യമില്ലെന്നും ലെവിറ്റ് കുമരകത്ത് മാധ്യമങ്ങളോട് പറഞ്ഞു. ജില്ലാ കളക്ടറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ലെവിറ്റിന്റെ പ്രതികരണം.

പണിമുടക്കിയവര്‍ ലെവിറ്റിന്റെ വഞ്ചിവീടിനെ തടഞ്ഞതിനെ അദ്ദേഹം ഇന്നലെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. 2013 ലെ രസതന്ത്ര നൊബേല്‍ ജേതാവായ ലെവിറ്റ്, സര്‍ക്കാര്‍ അതിഥിയായാണ് കേരളത്തിലെത്തിയത്. ഒരു പരിപാടിയില്‍ പങ്കെടുത്തശേഷം വിശ്രമിക്കാനാണ് ലെവിറ്റ് കുമരകത്തെത്തിയത്. ഇവിടെ വെച്ച് പണിമുടക്ക് അനുകൂലികള്‍ അദ്ദേഹത്തിന്റെ വഞ്ചിവീട് തടഞ്ഞുവെക്കുകയായിരുന്നു.

ലെവിറ്റിന്റെ രൂക്ഷവിമര്‍ശനത്തെത്തുടര്‍ന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. അതിന് ശേഷമാണ് ലെവിറ്റ് നിലപാട് മയപ്പെടുത്തിയത്. അതേസമയം ലെവിറ്റിനെ തടഞ്ഞത് ഗൗരവതരമാണെന്ന് കോട്ടയം ജില്ലാ കളക്ടര്‍ പറഞ്ഞു. ലെവിറ്റ് കേരളത്തില്‍ എത്തിയത് സര്‍ക്കാരിന്റെയല്ല, സര്‍വകലാശാലയുടെ അതിഥി ആയാണെന്നും കളക്ടര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com