വ്യാപാരിയെ ഇടിച്ചു വീഴ്ത്തി കടന്ന കാറിൽനിന്ന് ഒന്നര കോടി രൂപ പിടികൂടി; സ്വർണക്കടത്തു സംഘമെന്നു സംശയം

പി​ടി​യി​ലാ​യ​വ​ർ​ക്ക്​ സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന്​ സംശയം ഉയർന്നതിനെത്തുടർന്ന് കാ​ർ പ​രി​ശോ​ധി​ച്ച​​പ്പാ​ഴാ​ണ്​ രേ​ഖ​ക​ളി​ല്ലാ​ത്ത പ​ണം പി​ടി​കൂ​ടി​യ​ത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ക​ണ്ണൂ​ർ: വ​ഴി​യാ​ത്ര​ക്കാ​ര​നാ​യ വ്യാ​പാ​രി​യെ ഇ​ടി​ച്ചി​ട്ട്​ നി​ർ​ത്താ​തെ​പോ​യ കാ​റി​ൽ​നി​ന്ന്​ 1.45 കോ​ടി രൂ​പ പി​ടി​ച്ചെ​ടു​ത്തു. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച​ അഞ്ചരയോടെ ​നീ​ലേ​ശ്വ​രം ക​രു​വാ​ച്ചേ​രി​യി​ൽ പ​ച്ച​ക്ക​റി വ്യാ​പാ​രി ത​മ്പാ​നെയാണ്​ കാർ ഇ​ടി​ച്ചു​വീ​ഴ്‌​ത്തി​യത്​. പ​രി​ക്കേ​റ്റ ഇദ്ദേഹം പി​ന്നീ​ട്​ മ​രി​ച്ചു. 

നീ​ലേ​ശ്വ​രം പൊ​ലീ​സ്‌ മ​റ്റു സ്​​റ്റേ​ഷ​നു​ക​ളി​ൽ വി​വ​രം ന​ൽ​കിയതിനെത്തുടർന്നു ന​ട​ന്ന പ​രി​ശോ​ധ​ന​യിലാണ്ക്കി കാർ പിടികൂടിയത്. വ​ള​പ​ട്ട​ണം പൊ​ലീ​സ്​ രാ​വി​ലെ 6.30ഓ​ടെയാണ് കാർ കണ്ടെത്തിയത്. മ​ഹാ​രാ​ഷ്​​ട്ര സ്വ​ദേ​ശി​ക​ളാ​യ കി​ഷോ​ർ താ​ൻ​ജി, സാ​ഗ​ർ ബാ​ല​സോ​കി​ലാ​ര എ​ന്നി​വരാണ് കാറിൽ ഉണ്ടായിരുന്നത്. ഇവർ കസ്റ്റഡിയിലാണ്. കാ​സ​​ർ​കോ​ട്ടു​നി​ന്ന്​ കൊ​യി​ലാ​ണ്ടി ഭാ​ഗ​ത്തേ​ക്ക്​ വ​രു​ക​യാ​യി​രു​ന്നു ഇ​വ​ർ. 

പി​ടി​യി​ലാ​യ​വ​ർ​ക്ക്​ സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന്​ സംശയം ഉയർന്നതിനെത്തുടർന്ന് കാ​ർ പ​രി​ശോ​ധി​ച്ച​​പ്പാ​ഴാ​ണ്​ രേ​ഖ​ക​ളി​ല്ലാ​ത്ത പ​ണം പി​ടി​കൂ​ടി​യ​ത്. പിന്നിലെ സീ​റ്റി​ന​ടി​യി​ൽ ഇ​ന്ധ​നം നി​റ​ക്കു​ന്ന ടാ​ങ്കി​ൽ പ്ര​ത്യേ​കം നി​ർ​മി​ച്ച അ​റ​യി​ലാ​യി​രു​ന്നു പ​ണം സൂ​ക്ഷി​ച്ച​ത്. കൊ​യി​ലാ​ണ്ടി​യി​ലേ​ക്കാ​ണ്‌ പ​ണം ക​ട​ത്തു​ന്ന​തെ​ന്ന്‌ പ്ര​തി​ക​ൾ പ​റ​ഞ്ഞു. ജാ​ർ​ഖ​ണ്ഡ് ര​ജി​സ്‌​ട്രേ​ഷ​നു​ള്ള കാ​റും പ്ര​തി​ക​ളെ​യും നീ​ലേ​ശ്വ​രം പൊ​ലീ​സി​ന് കൈ​മാ​റി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com