തണുത്ത് വിറച്ച് മൂന്നാര്‍, താപനില പൂജ്യത്തില്‍; മഞ്ഞുവീഴ്ച, വിനോദസഞ്ചാരികളുടെ തിരക്ക് 

മൂന്നാറില്‍ സീസണില്‍ ആദ്യമായി ശനിയാഴ്ച രാവിലെ താപനില പൂജ്യത്തിലെത്തി
ഫയല്‍ചിത്രം
ഫയല്‍ചിത്രം

മൂന്നാര്‍: മൂന്നാറില്‍ സീസണില്‍ ആദ്യമായി ശനിയാഴ്ച രാവിലെ താപനില പൂജ്യത്തിലെത്തി. മൂന്നാര്‍ ടൗണ്‍, ലക്ഷ്മി, എല്ലപ്പെട്ടി, കന്നിമല എന്നിവിടങ്ങളിലാണ് ശനിയാഴ്ച രാവിലെ താപനില പൂജ്യത്തിലെത്തിയത്.

സെവന്‍മല, നല്ലതണ്ണി, സൈലന്റ്‌വാലിയില്‍ രണ്ടും, മാട്ടുപ്പട്ടി, കുണ്ടള എന്നിവിടങ്ങളില്‍ മൂന്ന് ഡിഗ്രിയായിരുന്നു ശനിയാഴ്ചത്തെ താപനില.
താപനില പൂജ്യത്തിലെത്തിയതോടെ കന്നിമല, ലക്ഷ്മി, മൂന്നാര്‍ ടൗണ്‍, എല്ലപ്പെട്ടി എന്നിവിടങ്ങളില്‍ ശനിയാഴ്ച വെളുപ്പിന് മഞ്ഞുവീഴ്ചയുണ്ടായി. പുല്‍മേടുകളില്‍ മഞ്ഞുവീണുകിടന്നു. 

താപനില വരുംദിവസങ്ങളില്‍ മൈനസിലെത്താനാണ് സാധ്യത. 2019ല്‍ ജനുവരി ഒന്നുമുതല്‍ 11 വരെ തുടര്‍ച്ചയായി മൂന്നാര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ താപനില മൈനസ് നാലുവരെയെത്തിയിരുന്നു. തണുപ്പ് ശക്തമായതോടെ മൂന്നാറില്‍ വിനോദസഞ്ചാരികളുടെ വരവും വര്‍ധിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com