സൗദിയില്‍ വാഹനാപകടം: മലയാളി നഴ്‌സ് മരിച്ചു

സൗദി അറേബ്യയിലെ അല്‍ഖഫ്ജിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നഴ്‌സ് മരിച്ചു.
സൗദിയില്‍ വാഹനാപകടം: മലയാളി നഴ്‌സ് മരിച്ചു

കോട്ടയം:സൗദി അറേബ്യയിലെ അല്‍ഖഫ്ജിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നഴ്‌സ് മരിച്ചു. അല്‍ഖഫ്ജിയിലെ ജലാമി കമ്പനി ഉദ്യോഗസ്ഥന്‍ മൂലവട്ടം പാറപ്പറമ്പില്‍ പി എം ജോജോയുടെ ഭാര്യ മെറി സിനോയ്‌സ് (34) ആണ് മരിച്ചത്. സഫാനിയയിലെ എംഒഎച്ച് ആശുപത്രിയില്‍ നിന്ന് ജോലി കഴിഞ്ഞ് താമസ സ്ഥലമായ അല്‍ഖഫ്ജിയിലേക്കു പോകുമ്പോഴായിരുന്നു അപകടം.

12ന് രാത്രി ഇന്ത്യന്‍ സമയം 7ന് മെറി സഞ്ചരിച്ചിരുന്ന കാറില്‍ മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു. 4 വര്‍ഷമായി സഫാനിയയില്‍ ജോലി ചെയ്യുകയായിരുന്നു. പനച്ചിക്കാട് കുഴിമറ്റം നീലംചിറ കിഴക്കേപ്പറമ്പില്‍ ഇട്ടിക്കുഞ്ഞിന്റെയും പരേതയായ മോളിയുടെയും മകളാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com