ഹജ്ജ്: കേരളത്തിന് 10834സീറ്റ്; 2832പേരെ നേരിട്ട് തെരഞ്ഞെടുത്തു

ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിന് ആദ്യഘട്ടമായി കേരളത്തിന് 10,834 സീറ്റ്. കൂടുതല്‍ സീറ്റുകള്‍ ലഭിച്ചേക്കും.
ഹജ്ജ്: കേരളത്തിന് 10834സീറ്റ്; 2832പേരെ നേരിട്ട് തെരഞ്ഞെടുത്തു

കൊച്ചി: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിന് ആദ്യഘട്ടമായി കേരളത്തിന് 10,834 സീറ്റ്. കൂടുതല്‍ സീറ്റുകള്‍ ലഭിച്ചേക്കും. 26,064 അപേക്ഷകരില്‍ 2,832 പേരെ നറുക്കെടുപ്പില്ലാതെ നേരിട്ടു തെരഞ്ഞെടുത്തു. 70 വയസ്സ് വിഭാഗത്തില്‍ 1,095 പേര്‍ക്കും മെഹ്‌റം (ആണ്‍തുണ) ഇല്ലാത്ത 45 വയസ്സ് കഴിഞ്ഞ സ്ത്രീകളുടെ വിഭാഗത്തില്‍ 1,737 അപേക്ഷകര്‍ക്കുമാണ് നറുക്കെടുപ്പില്ലാതെ അവസരം ലഭിച്ചത്.

ബാക്കി 8,002 സീറ്റുകളിലേക്കുള്ള തീര്‍ഥാടകരെ 23,232 അപേക്ഷകരില്‍നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. ശേഷിച്ച 15,230 അപേക്ഷകരെ കാത്തിരിപ്പുപട്ടികയില്‍ ഉള്‍പ്പെടുത്തി. ഇനി ലഭിക്കുന്ന സീറ്റുകളിലേക്ക് ഈ പട്ടികയില്‍നിന്ന് ക്രമനമ്പര്‍ പ്രകാരം തിരഞ്ഞെടുക്കും. അവസരം ലഭിച്ചവര്‍ക്ക് ആദ്യഗഡു അടയ്ക്കുന്നതിന് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ അടുത്തയാഴ്ച നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. ഹജ്ജ് ഹൗസ്: 0483 -2710717, 2717571.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com